Times Kerala

 കരാർ നിയമനം വാക്ക്-ഇൻ-ഇന്റർവ്യൂ നാളെ 

 
ഫാർമസിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ
 

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്ലാൻ പദ്ധതി 2023-24 സി എസ് എസ് എൽ എച്ച് ആ൯്റ് ഡിസിപി സ്കീം മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയിൽ ജില്ലയിലെ കോതമംഗലം, മുളന്തുരുത്തി, എന്നീ ബ്ലോക്കുകളിലേക്ക് പാരാവെറ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു. പരമാവധി 89 ദിവസത്തേയ്ക്ക് 2 പാരാവെറ്റ് തസ്തികയിലേക്ക്  ജോലി ചെയ്യുവാൻ താത്പര്യമുള്ള  ഉദ്യോഗാർത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. 

 കൊച്ചി കോർപ്പറേഷൻ മേഖലയിലുള്ളവർക്കും എറണാകുളം ജില്ലക്കാർക്കും മുൻഗണന. വേതനം 20,000 രൂപ . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് ഉച്ച കഴിഞ്ഞ് 2 മുതൽ 4 വരെ ബയോഡാറ്റയും  യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.   

Related Topics

Share this story