കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ
Sep 13, 2023, 23:45 IST

അസാപ് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. 400 മണിക്കൂർ ആണ് കോഴ്‌സിന്റെ കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് കോഴ്‌സ്. https://g01.tcsion.com//EForms/configuredHtml/32456/81237/Registration.html?value=26 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കനറാ ബാങ്ക് വഴി സ്‌കിൽ ലോൺ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് ഫീസ് അടക്കുമ്പോൾ ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഫോൺ: 8075851148, 9633015813, 7907828369.