Times Kerala

 കയർ പരിശീലനകേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

 
 തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്‌സ്
 ആലപ്പുഴ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീയ കയർ പരിശീലന കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് എൻഎസ്‌ക്യുഎഫ് ലെവൽ-3 അധ്യയന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സ് ദൈർഘ്യം. ഒരു മാസം ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. അപേക്ഷകർ സാക്ഷരതയുള്ളവരാകണം. കയർ വ്യവസായ നിയമം 1958 (ആർ ആൻഡ് എൽ) പ്രകാരം രജിസ്റ്റർ ചെയ്ത സംഘങ്ങളിൽ നിന്ന്  സ്‌പോൺസർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രായപരിധി 18നും 50നും ഇടയിൽ. പ്രതിമാസം 3,000 രൂപ സ്റ്റൈപന്റായി ലഭിക്കും. അപേക്ഷാ ഫോം ദേശീയ കയർ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്നും http://coirboard.gov.in വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 21. കൂടുതൽ വിവരങ്ങൾക്ക് 0477 2258067

Related Topics

Share this story