കാത്ത് ലാബ് ടെക്നിഷ്യൻ
Sep 21, 2023, 11:50 IST

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്ലസ് ടു സയൻസ്, അംഗീകൃത സർവകലാശാലയിൽ നിന്ന് കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ബിരുദം അഥവാ തത്തുല്യം അല്ലെങ്കിൽ കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമയും ഒരു വർഷ പ്രവൃത്തിപരിചയവും, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 18-41 വയസ്. വേതനം 17,000 രൂപ.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 23നു രാവിലെ 11നു മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.