താത്കാലിക തസ്തികയിലേക്ക് നിയമനം

ഐ.എച്ച്.ആർ.ഡി എറണാകുളം റീജണൽ സെൻ്റർ മേൽനോട്ടം വഹിക്കുന്ന വിവിധ പ്രോജ്ക്ടുകളിലേക്ക് വരുന്ന ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഡാറ്റ എൻട്രി ഓപ്പറേറ്റർ യോഗ്യത: ഗവ.അംഗീകൃത മൂന്നു വർഷത്തെ ഫുൾ ടൈം റെഗുലർ ഡിപ്ലോമയോടൊപ്പം (കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ് വെയർ/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് ), ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്/ ഡാറ്റ എൻട്രി ഓപ്പറേഷൻ / തത്തുല്യ യോഗ്യത. അഭിലഷണീയ യോഗ്യത : രണ്ടു വർഷത്തിൽ കുറയാതെയുള്ള വേർഡ് പ്രോസസ്സിംഗ്/ ഡാറ്റ എൻട്രി ഓപ്പറേഷൻ / ഐ.സി.ടി ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തി പരിചയം. ടെക്നിക്കൽ അസിസ്റ്റൻറ് യോഗ്യത: ഗവ.അംഗീകൃത മൂന്നു വർഷത്തെ ഫുൾ ടൈം റെഗുലർ ഡിപ്ലോമയോടൊപ്പം (ഇലക്ട്രോണിക്സ് / ഐ.ടി /കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിങ്) അല്ലെങ്കിൽ മറ്റ് ഉയർന്ന യോഗ്യതകളോ , രണ്ടു വർഷത്തെ ഐ .ടി ടെക്നിക്കൽ സപ്പോർട്ട് ഫീൽഡിൽ ഫുൾ ടൈം ടെക്നിക്കൽ സപ്പോർട്ട് അല്ലെങ്കിൽ സമാന മേഖലയിലുള്ള ഹാർഡ് വെയർ / സോഫ്റ്റ്വെയർ / നെറ്റ് വർക്കിങ് സപ്പോർട്ട് / ടെക്നിക്കൽ ട്രബിൾ ഷൂട്ടിംഗ് എന്നിവയിലുള്ള പ്രവർത്തി പരിചയം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ apply2rcekmprojects@gmail.com എന്ന മെയിൽ ഐ.ഡിയിൽ മെയ് 25 ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2957838, 0484 2337838.