ഗസ്റ്റ് അധ്യാപക നിയമനം
Oct 11, 2023, 21:33 IST

ചെമ്പൈ സ്മാരക ഗവ സംഗീത കോളെജില്‍ വയലിന്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമാണ് അര്‍ഹര്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിനായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2527437