Times Kerala

 കൗണ്‍സിലര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

 
 വിവിധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 
വയനാട്: ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സിലിങ്ങും അനുബന്ധ സേവനങ്ങളും നല്‍കുന്നതിനായുള്ള കൗണ്‍സിലര്‍മാമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്ല്യു മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിന് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ എം.എ/ എം.എസ്.സി സൈക്കോളജിയും 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെയും ഡിഗ്രിയും 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെയും പരിഗണിയ്ക്കും. അപേക്ഷകര്‍ 25 വയസ്സിന് മേല്‍ പ്രായമുള്ളവരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ പേര്, മേല്‍ വിലാസം, വയസ്സ്, യോഗ്യതാ, മുന്‍പരിചയം തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങിയ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, വയനാട്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, പിന്‍കോഡ്- 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ജൂണ്‍ 14 ന് വൈകീട്ട് 5.15 നകം അപേക്ഷ സമര്‍പ്പിക്കണം. അസ്സല്‍ രേഖകള്‍ പരിശോധനാ സമയത്ത് ഹാജരാക്കണം. അപേക്ഷയുടെ പുറത്ത് ‘ഒസിബി കൗണ്‍സിലര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ’എന്ന് രേഖപ്പെടുത്തെണം. ഫോണ്‍: 04936 205307.

Related Topics

Share this story