അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം
Nov 17, 2023, 23:50 IST

വാമനപുരം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു. നവംബർ 21 മുതൽ 30 വരെ പാലോട് ഐ.സി.ഡി.എസ് ഓഫീസിലാണ് അഭിമുഖം നടക്കുന്നത്.