Times Kerala

 ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

 
 ആരോഗ്യകേരളത്തില്‍ നിയമനം
 ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, പീഡിയാട്രിക്‌സ്, ഡര്‍മറ്റോളജി, ഗൈനക്കോളജി, ഒഫ്താല്‍മോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, ഓഡിയോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ജെ പി എച്ച് എന്‍/ ആര്‍ ബി എസ് കെ നഴ്‌സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ,് സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ് കെയര്‍), സ്റ്റാഫ് നഴ്‌സ്, ഡെന്റല്‍ ഹൈജിനിസ്റ്റ്  എന്നീ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജനനത്തീയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും ബയോഡാറ്റയും ജൂണ്‍ 15ന് വൈകിട്ട് അഞ്ചിനകം ഈസ്റ്റ് സ്വരാജ് റൗണ്ടിലുള്ള ആരോഗ്യ കേരളം ഓഫീസില്‍ ലഭ്യമാക്കണം. യോഗ്യത, മറ്റ് വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.

Related Topics

Share this story