അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

job
 തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ഇൻഫർമേഷൻ ടെക്‌നോളജി ഇതുമായി ബന്ധപ്പെട്ട തത്തുല്യ വിഷയങ്ങളിലോ ബി.ഇ./ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലാണ്  നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 10ന് രാവിലെ 9.30ന് മുമ്പായി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം. വിവരങ്ങൾക്ക്: 0471 2515561.

Share this story