ഫാര്‍മസിസ്റ്റ് നിയമനം

job
പാലക്കാട്: കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു, കേരള ഗവ. അംഗീകൃത ബി.ഫാം, ഡി.ഫാം / തത്തുല്യ യോഗ്യത. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. പ്രായപരിധി 18-45. അര്‍ഹരായവര്‍ക്ക് ബാധകമായ ഇളവ് അനുവദിക്കും. ബന്ധപ്പെട്ട രേഖകള്‍ കൂടിക്കാഴ്ച സമയത്ത് നല്‍കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 19 ന് രാവിലെ 11 ന് അസല്‍ രേഖകളുമായി ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Share this story