Times Kerala

 റസിഡൻഷ്യൽ സ്‌കൂളിൽ താൽക്കാലിക അധ്യാപകരുടെ 21 ഒഴിവുകൾ

 
അധ്യാപക ഒഴിവ്
 

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മലയിൻകീഴ് മണലിയിൽ പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ. സ്‌കൂളിൽ താൽക്കാലികാടിസ്ഥാനത്തിൽ 21 അധ്യാപക ഒഴിവുകളുണ്ട്. ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ തസ്തികകളിലാണ് ഒഴിവുകൾ.

 അപേക്ഷകർ ഇംഗ്ലീഷിൽ അധ്യയനം നടത്തുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. സ്‌കൂളിൽ താമസിച്ചു പഠിപ്പിക്കാൻ തയ്യാറുള്ളവർ അപേക്ഷിച്ചാൽ മതി. കരാർ കലാവധി ഒരു അധ്യയന വർഷമായിരിക്കും. അപേക്ഷകർക്ക് 01.01.2023ന് 39 വയസ് കഴിയാൻ പാടില്ല. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും.  അപേക്ഷ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 5 വൈകിട്ട് 4 മണിക്ക് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2812557.

Related Topics

Share this story