Times Kerala

ഫോബ്‌സിന്റെ അതിസമ്പന്ന പട്ടികയില്‍ 10 മലയാളികളും; ഒന്നാം സ്ഥാനത്ത് എം.എ. യൂസഫലി

 
ഫോബ്‌സിന്റെ അതിസമ്പന്ന പട്ടികയില്‍ 10 മലയാളികളും; ഒന്നാം സ്ഥാനത്ത് എം.എ. യൂസഫലി

ദുബായ്: ഫോബ്‌സ് പുറത്ത്‌വിട്ട  ഇന്ത്യക്കാരായ  ശതകോടീശ്വരന്മാരുടെ  പട്ടികയില്‍ 10 മലയാളികളും.  480 കോടി ഡോളറിന്റെ (35,600 കോടി രൂപ) യുടെ ആസ്തിയുള്ള  പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി.  ആഗോളതലത്തില്‍  589-മതും,  ഇരുപത്തിയാറാമത്തെ സ്ഥാനത്തുമാണ് യൂസഫലി. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്നനായ മലയാളി. രവി പിള്ള, ബൈജു രവീന്ദ്രന്‍, എസ്. ഡി. ഷിബുലാല്‍, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ജോര്‍ജ് അലക്‌സാണ്ടർ  മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് , ടി.എസ്. കല്യാണരാമന്‍ എന്നിവരാണ്  പട്ടികയിലുള്ള മറ്റ് മലയാളികള്‍.

Related Topics

Share this story