Times Kerala

ഫെഡറല് ബാങ്കിന് സാങ്കേതികവിദ്യാ, ഐടി സുരക്ഷാ പുരസ്ക്കാരം

 
ഫെഡറല് ബാങ്കിന് സാങ്കേതികവിദ്യാ, ഐടി സുരക്ഷാ പുരസ്ക്കാരം

കൊച്ചി: ഇന്ത്യന് ബാങ്ക് അസോസിയേഷന്റെ 16-ാമത് വാര്ഷിക ബാങ്കിങ് സാങ്കേതികവിദ്യാ അവാര്ഡുകളില് ഇടത്തരം ബാങ്കുകളുടെ വിഭാഗത്തിൽ ഏറ്റവും നവീനമായ പദ്ധതിക്കുള്ള പുരസ്ക്കാരം ഫെഡറല് ബാങ്കിനു ലഭിച്ചു. ഏറ്റവും മികച്ച സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയ രണ്ടാമത്തെ ബാങ്ക്, ഐടി അപകട സാധ്യതയുടേയും സൈബര് സുരക്ഷയുടേയും കാര്യത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാങ്ക് എന്നീ സ്ഥാനങ്ങളിലേക്കും ഫെഡറല് ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓണ്ലൈന് ആയി നടത്തിയ പുരസ്ക്കാരദാന ചടങ്ങില് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്ഫര്മേഷന് ടെക്നോളജി മന്ത്രാലയ സെക്രട്ടറി അജയ് പ്രകാശ് സാവ്നി മുഖ്യാതിഥിയായി.

ബാങ്കിങ് സാങ്കേതികവിദ്യ, ഡിജിറ്റല്വല്ക്കരണം എന്നിവ പ്രോല്സാഹിപ്പിക്കാനായാണ് ഇന്ത്യന് ബാങ്ക്സ് അസോസിയേഷന് 2004 മുതല് ഈ പുരസ്ക്കാരങ്ങള് നല്കി വരുന്നത്. ഇന്ത്യന് ബാങ്കിങ് രഗംത്തെ സാങ്കേതികവിദ്യാ ഉപയോഗത്തിന്റെ കാര്യത്തിലുള്ള ദേശീയ പുരസ്ക്കാരമായാണ് ഇതിനെ കണക്കാക്കുന്നത്.

ഉപഭോക്താക്കളുടെ വിവിധ മേഖലകളിലായുള്ള ആവശ്യങ്ങള് നിറവേറ്റും വിധം ഒട്ടനവധി ഡിജിറ്റല് ബാങ്കിങ് സേവനങ്ങളാണ് ഫെഡറല് ബാങ്ക് നല്കി വരുന്നത്. മാറുന്ന കാലഘട്ടത്തിനു ആവശ്യമായ സേവനങ്ങള് നല്കിക്കൊണ്ടുള്ള പുതിയ നിരവധി ഡിജിറ്റല് സേവനങ്ങളും ഫെഡറല് ബാങ്ക് അവതരിപ്പിക്കുകയും വിവിധ മേഖലകളില് മുന്നേറുകയും ചെയ്തിട്ടുണ്ട്. തല്ക്ഷണം ഡീമാറ്റ് അക്കൗണ്ടുകള് ആരംഭിക്കാനുള്ള ഇന്സ്റ്റാ-ഡീമാറ്റ്, ശാഖകളില് അപോയ്മെന്റ് ഓണ്ലൈനായി ബുക്കു ചെയ്യാനുള്ള ഫെഡ്സ്വാഗത്, വീഡിയോ കെവൈസി അധിഷ്ഠിതമായി തല്ക്ഷണം എസ്ബി അക്കൗണ്ടുകള് ആരംഭിക്കാനുള്ള ഫെഡറല് 24 7 തുടങ്ങിയവ ഫെഡറല് ബാങ്ക് ഈയിടെ തുടക്കം കുറിച്ച പുതിയ ഡിജിറ്റല് സേവനങ്ങളില് ചിലതാണ്.

Related Topics

Share this story