Times Kerala

പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡിന്റെ പ്രഥമിക ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ

 
പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡിന്റെ പ്രഥമിക ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ

കൊച്ചി: സ്വകാര്യ കമ്പനിയായ(ഐഡിഡിഎം) പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡിന്റെ പ്രഥമിക ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 21 ന് ആരംഭിക്കുന്നു. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത്, വികസിപ്പിച്ച്, നിര്‍മ്മിക്കുന്ന കമ്പനികളിലൊന്നാണ് പാരാസ്. ഓഹരിയൊന്നിന് 165-175 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 23 ന് ഐപിഒ അവസാനിക്കും.

140.6 കോടി രൂപയുടെ പുതിയ ഷെയറുകളും ശാരദ് വിര്‍ജി ഷാ, മുഞ്ജാല്‍ ശാരദ് ഷാ എന്നിവരുടെ പ്രമോട്ടര്‍ ഹോള്‍ഡിംഗും അമി മുഞ്ജാല്‍ ശാരദ് ഷാ, ശില്‍പ അമിത് മഹാജന്‍, അമിത് നവിന്‍ മഹാജന്‍ എന്നിവരുടെ വ്യക്തിഗത ഓഹരികളും ഉള്‍പ്പെടെ 17,24,490 ഇക്വിറ്റി ഷെയറുകളാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

ഓഹരി വില്‍പ്പന വഴി സ്വരൂപിക്കുന്ന തുക യന്ത്രസാമഗ്രികളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങാനും കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കാനും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും.

പ്രതിരോധ മേഖലയ്ക്കാവശ്യമായ കസ്റ്റമൈസ്ഡ് ഉപകരണങ്ങള്‍ നിര്‍മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന കമ്പനിയാണ് പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡ്. പ്രത്യേകിച്ചും ഇലക്ട്രോണിക്‌സ്, ഇഎംപി പ്രൊട്ടക്ഷന്‍ വിഭാഗങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍.

മഹാരാഷ്ട്രയിലെ നവി മുബൈയിലുള്ള നേരുള്‍, താനെയിലെ അംബര്‍നാഥ് എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണ യൂണിറ്റുകളുണ്ട്.

രാജ്യത്തെ പ്രതിരോധ, ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഏയ്‌റോ നോട്ടിക്‌സ് ലിമിറ്റഡ് തുടങ്ങിയ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് മുതല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്, ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് തുടങ്ങിയ സ്വകാര്യ മേഖലാ കമ്പനികള്‍ക്കു വരെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കമ്പനി നല്‍കി വരുന്നു. ഇതു കൂടാതെ നിരവധി വിദേശ സ്ഥാപനങ്ങളും കമ്പനിയുടെ ഉപഭോക്താക്കളായുണ്ട്. ആനന്ദ് രതി അഡൈ്വസേഴ്‌സ് ആണ് ഓഫറിന്റെ ലീഡ് മാനേജര്‍മാര്‍.

Related Topics

Share this story