Times Kerala

 അടുത്ത തലമുറ എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്രസറുകളുള്ള പുതിയ മൂന്ന് റഫ്രിജറേറ്ററുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്ങ് 

 
 അടുത്ത തലമുറ എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്രസറുകളുള്ള പുതിയ മൂന്ന് റഫ്രിജറേറ്ററുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്ങ് 
 

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്ങ് പുതിയ മൂന്ന് റഫ്രിജറേറ്ററുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പുകള്‍ ഇഷ്ടാനുസൃതമാക്കാന്‍ സഹായിക്കുന്നതിലൂടെ മികച്ച ജീവിതം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടുത്ത തലമുറ പവര്‍ ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ ഫീച്ചറുകളടങ്ങിയ റഫ്രിജറേറ്ററുകള്‍ സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ്ങിന്റെ പുതിയ റഫ്രിജറേറ്ററുകളുടെ ഹൃദയമായ എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ മോട്ടോര്‍ എനര്‍ജി എഫിഷ്യന്‍സി ഉറപ്പാക്കി പരമ്പരാഗത ഡിസൈന്‍ പരിവര്‍ത്തനം ചെയ്ത്കൊണ്ട് വൈദ്യുതി ലാഭിക്കുകയും ചെയ്യുന്നു.

27 വര്‍ഷം മുമ്പ് അവതരിപ്പിച്ച് ആദ്യ കംപ്രസറില്‍ നിന്ന് വിപ്ലവകരമായ മാറ്റം അടയാളപ്പെടുത്തിക്കൊണ്ടാണ് സാംസങ്ങിന്റെ എട്ടാം തലമുറ കംപ്രസര്‍ എ.ഐയെ മുന്നിലേക്ക് കൊണ്ടുവരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച രീതിയില്‍ 20 വര്‍ഷത്തെ വാറന്റിയോടെയാണ് എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ വരുന്നത്. ഇത് ദീര്‍ഘകാല പ്രകടനവും ഊര്‍ജ്ജ കാര്യക്ഷമതയും ഉറപ്പാക്കുന്നു. 

പുതിയ എ.ഐ റഫ്രിജറേറ്ററുകള്‍ മൂന്ന് മോഡലുകളിലായാണ് വരുന്നത്. ക്ലീന്‍ ചാര്‍കോള്‍ + സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിറത്തില്‍ വരുന്ന 809എല്‍ ഫോര്‍ ഡോര്‍ ഫ്ളെക്സ് ഫ്രഞ്ച് ഡോര്‍ ബെസ്പോക് ഫാമിലി ഹബ് റഫ്രിജറേറ്റര്‍, ക്ലീന്‍ വൈറ്റ് ഗ്ലാസ് ഫിനിഷിലും ബ്ലാക്ക് കാവിയാര്‍ സ്റ്റീല്‍ ഫിനിഷിലും വരുന്ന 650എല്‍ ഫോര്‍ ഡോര്‍ കണ്‍വെര്‍ട്ടബിള്‍ ഫ്രഞ്ച് ഡോര്‍ മോഡലുകളും. 

 

ബിസ്പോക് എ.ഐ ഉപയോഗിച്ച് സാംസങ്ങ് ഗാര്‍ഹിക ഉപകരണങ്ങളുടെ ഒരു പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് സാംസങ്ങ് ഇന്ത്യ ഡിജിറ്റല്‍ അപ്ലയന്‍സസ് സീനിയര്‍ ഡയറക്ടര്‍ സൗരഭ് ബൈശാഖിയ പറഞ്ഞു. അസാധാരണ പ്രകടനമാണ് ഉന്നതശേഷിയുള്ള എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്ലസറുകളടങ്ങിയ റഫ്രിജറേറ്ററുകള്‍ വാഗ്ദാനം ചെയ്യുന്നത്. എ.ഐ എനര്‍ജി മോഡ് ഉപയോഗിക്കുന്നതിലൂടെ, ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വരെ ഊര്‍ജ്ജ ലാഭം നേടാനാകും. എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്രസറുകളും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതില്‍ സാംസങ്ങ് പ്രതിജ്ഞാബദ്ധമാണെന്നും ഞങ്ങളുടെ റഫ്രിജറേറ്ററുകള്‍ ദീര്‍ഘകാല വിശ്വാസ്യതയും കുറഞ്ഞ ഊര്‍ജ്ജ ഉപയോഗവും പ്രദാനം ചെയ്യുന്നെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ശാന്തമായ ലൈബ്രറിയുടെ നിത്യശാന്തതയുമായി താരതമ്യപ്പെടുത്താവുന്നതരത്തില്‍ കുറഞ്ഞ ശബ്ദമുള്ളതാണ് എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്രസറുകള്‍. 35 ഡിബി/എ താഴെ മാത്രമാണ് ഇതിന്റെ ശബ്ദം. പരമ്പരാഗത ഫിക്സഡ് സ്പീഡ് കംപ്രസറുകളില്‍നിന്ന് വ്യത്യസ്തമായി ഈ നൂതന സാങ്കേതികവിദ്യ താപനിലയിലെ ചെറിയ ഏറ്റക്കുറച്ചിലുകളോട് ഉടനടി പ്രതികരിക്കുന്നു. ചുറ്റുപാടുമുള്ള താപനില, പ്രവര്‍ത്തന രീതി, വാതില്‍ അടയ്ക്കുന്നതും തുറക്കുന്നതും മൂലമുണ്ടാകുന്ന താപനിലയിലെ വ്യത്യാസം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മോട്ടര്‍ വെലോസിറ്റി ക്രമാനുഗതമായി പരിഷ്‌കരിച്ച് കുറഞ്ഞ ഊര്‍ജ്ജ ഉപയോഗത്തിലൂടെ തണുപ്പ് ഉല്‍പ്പാദിപ്പിക്കുന്നു.

സാംസങ്ങ് 809എല്‍ ഫാമിലി ഹബ് എ.ഐ റഫ്രിജറേറ്റര്‍ 80 സെന്റീമീറ്റര്‍ ഫാമിലി ഹബ് സ്‌ക്രീനും എ.ഐ വിഷന്‍ ഇന്‍സൈഡ് ഫീച്ചറുമായാണ് വരുന്നത്. 33 ഭക്ഷ്യസാധനങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന ഇന്റേണല്‍ ക്യാമറകളിലൂടെ ഭക്ഷണ സാധനങ്ങള്‍ അനായാസം കൈകാര്യ ചെയ്യാനാകും. കൂടാതെ ഇതിലുള്ള എ.ഐ സാങ്കേതികവിദ്യ പാചക നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 650എല്‍ ഫ്രഞ്ച് ഡോര്‍ എ.ഐ റഫ്രിജറേറ്റര്‍ സംയോജിത വൈഫൈ കണക്ടിവിറ്റിയോടുകൂടിയാണ് വരുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് റഫ്രിജറേറ്ററിന്റെ ക്രമീകരണങ്ങള്‍ ദൂരത്തിരുന്നും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. 

കൂടാതെ എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്രസ്സറിന്റെ ഊര്‍ജ്ജ കാര്യക്ഷമതയും ഈടും വര്‍ദ്ധിപ്പിക്കുന്നതിന്, ഇന്റേണല്‍ മോട്ടോര്‍, ബോള്‍ ബെയറിംഗുകള്‍, പിസ്റ്റണുകള്‍, വാല്‍വുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ പ്രക്രിയയില്‍ സാംസങ് തുടര്‍ച്ചയായി ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി 95 ശതമാനത്തിലധികം ഇന്റേണല്‍ മോട്ടോര്‍ എഫിഷ്യന്‍സി കൈവരിക്കാന്‍ എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്രസറിന് കഴിഞ്ഞു. മുന്‍ കംപ്രസറുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ സ്പീഡ് ഓപ്പറേഷന്‍ റേഞ്ച് 950 - 1,450 ആര്‍പിഎം (സാധാരണയായി റഫ്രിജറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന ശ്രേണി) പത്ത് ശതമാനം അധികമായി വര്‍ധിച്ചു. കൂടാതെ പുതിയ എ.ഐ ഇന്‍വെര്‍ട്ടര്‍ കംപ്രസറിന് പരമ്പരാഗത മോഡലിനെ അപേക്ഷിച്ച് മോട്ടോറിന്റെ പ്രവര്‍ത്തന സമയത്ത് ജഡത്വം നാലിരട്ടിയായി വര്‍ധിച്ചു. 

വിലയും ലഭ്യതയും: 

809എല്‍ 4ഡോര്‍ ഫ്ലെക്സ് ഫ്രഞ്ച് ഡോര്‍ ബെസ്പോക്ക് ഫാമിലി ഹബ് റഫ്രിജറേറ്റര്‍: 

ക്ലീന്‍ ചാര്‍കോള്‍ + സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിറം: 3,55,000 രൂപ.

650എല്‍ 4ഡോര്‍ കണ്‍വേര്‍ട്ടബിള്‍ ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററുകള്‍:

ഗ്ലാസ് ഫിനിഷില്‍ ക്ലീന്‍ വൈറ്റ് നിറം: 1,88,900 രൂപ.

സ്റ്റീല്‍ ഫിനിഷില്‍ ബ്ലാക്ക് കാവിയാര്‍ നിറം 1,72,900 രൂപ.

ഈ മൂന്ന് പുതിയ റഫ്രിജറേറ്ററുകളും ഇപ്പോള്‍ Samsung.com, റീട്ടെയില്‍ സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ ലഭ്യമാണ്.

Related Topics

Share this story