Times Kerala

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; ഇന്നും സ്വർണവില താഴേക്ക്

 
സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു;പ​വ​ന് 35,320 രൂ​പ​

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 160  രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്നലെ സ്വർണത്തിന് 80 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 46160 രൂപയാണ്  ഇന്നത്തെ വിപണി വില. 

ഇതോടെ രണ്ട് ദിവസംകൊണ്ട് സംസ്ഥാനത്ത് കുറവ് വന്നത് 240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് ഇന്ന് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4775 രൂപയാണ്.

Related Topics

Share this story