Times Kerala

ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വില; സ്വർണവിലയിൽ ഇടിവ് 

 
സ്വർണവില എട്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ.!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഇതോടെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് 80  രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 46080 രൂപയാണ് ഇന്നത്തെ വിപണി വില. 

കഴിഞ്ഞ വ്യാഴത്തിന് ശേഷം സ്വർണവില കൂടിയിട്ടില്ല. 320 രൂപയാണ് ആറ് ദിവസംകൊണ്ട് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4765 രൂപയാണ്.

Related Topics

Share this story