Times Kerala

അപ്പുകള്‍ക്ക് നെറ്റ് വര്‍ക്കിങിനും നിലിവിലെ സാഹചര്യങ്ങളില്‍ നിന്നു പഠിക്കുന്നതിനും അവസരമുണ്ടാക്കും 

 
അപ്പുകള്‍ക്ക് നെറ്റ് വര്‍ക്കിങിനും നിലിവിലെ സാഹചര്യങ്ങളില്‍ നിന്നു പഠിക്കുന്നതിനും അവസരമുണ്ടാക്കും 
 

പ്രൊപ്പല്‍ ആക്സിലറേറ്ററിന്‍റെ നാലാം സീസണിന് തുടക്കം കുറിക്കുന്നതില്‍ താന്‍ വളരെ ആവേശഭരിതനാണെന്ന് ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭുപെന്‍ വകാന്‍കര്‍ പറഞ്ഞു.  മിനിമലിസ്റ്റ്, സിറോണ, ഇകോറൈറ്റ്, പര്‍ഫോറ, ബട്ടര്‍ഫ്ളൈ എജ്യൂഫീല്‍ഡ്സ് എന്നിവ ഉള്‍പ്പെടെ എഴുപതിലേറെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആഗോള തലത്തിലേക്കു വളരാന്‍ ഇതിനകം തങ്ങള്‍ പിന്തുണ നല്‍കിയിട്ടുണ്ട്.  വളര്‍ന്നു വരുന്ന കമ്പനികള്‍ക്ക് തങ്ങളുടെ ബിസിനസ് പദ്ധതികള്‍ക്കു ജീവന്‍ നല്‍കാനും ഇന്ത്യയില്‍ നിന്ന് ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാനുമാണ് തങ്ങള്‍ പ്രൊപ്പല്‍ ആക്സിലറേറ്ററിനു തുടക്കം കുറിച്ചത്.  പ്രൊപ്പലിന്‍റെ പുതിയ സീസണ്‍ തങ്ങളെ ആവേശ ഭരിതരാക്കുകയാണ്.  ഇന്ത്യയില്‍ നിന്നുള്ള 50 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു വരെ ഈ വര്‍ഷം ആഗോള വിപണിയിലേക്കെത്താന്‍ പിന്തുണ നല്‍കുന്ന രീതിയില്‍ വിപുലമായ ആനുകൂല്യങ്ങളും സഹായവും നല്‍കുന്ന രീതിയിലാണ് സീസണ്‍ 4.  ഇന്ത്യയില്‍ നിന്നുള്ള ഇകോമേഴ്സ് കയറ്റുമതി 2025-ഓടെ 20 ബില്യണ്‍ ഡോളറിലെത്തിക്കുക എന്ന തങ്ങളുടെ പ്രതിബദ്ധതയുടെ മുഖ്യ ഘടകമാണ് ഈ പരിപാടിയെന്നും ഭുപെന്‍ വകാന്‍കര്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലെ വില്‍പനയെ കുറിച്ച് പെര്‍ഫോറ എന്നും ആവേശഭരിതരാണെന്ന് പ്രൊപ്പല്‍ ആക്സിലറേറ്റര്‍ സീസണ്‍ മൂന്നിന്‍റെ വിജയികളിലൊന്നായ പെര്‍ഫോറയുടെ  സഹ സ്ഥാപകന്‍ തുഷാര്‍ ഖുറാന പറഞ്ഞു.   ഇന്ത്യയില്‍ നിര്‍മിക്കുന്ന ലോകോത്തര  ബ്രാന്‍ഡുകള്‍ കണ്ടു മുന്‍കാലങ്ങളില്‍ തങ്ങള്‍ പ്രചോദിതരായിട്ടുണ്ട്.  ഓറല്‍ കെയര്‍ പോലുള്ള സാര്‍വദേശീയ സ്വഭാവമുള്ള വിഭാഗങ്ങള്‍ പരിഗണിച്ച് ആഗോള വിപണിയിലെ വില്‍പന എന്നും പരിഗണനയിലുണ്ടായിരുന്നു.  2023-ല്‍ പ്രൊപ്പല്‍ ആക്സിലറേറ്ററിന്‍റെ മൂന്നാം സീസണില്‍ എന്‍റോള്‍ ചെയ്തതോടെയാണ് ഈ ദിശയില്‍

Related Topics

Share this story