സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
May 24, 2023, 12:10 IST

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വീണ്ടും സ്വര്‍ണവില 45,000 ത്തിലേക്ക് എത്തി. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,000 രൂപയാണ്.