മിയ ബൈ തനിഷ്കിന്‍റെ ബ്ലാക്ക് ഫ്രൈഡെ ഫ്രെന്‍സി സെയില്‍

 മിയ ബൈ തനിഷ്കിന്‍റെ ബ്ലാക്ക് ഫ്രൈഡെ ഫ്രെന്‍സി സെയില്‍
 

കൊച്ചി: ഉത്സവകാലത്തിന്‍റെ ആഹ്ലാദം നിറയ്ക്കാന്‍ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ മിയ ബൈ തനിഷ്ക് ബ്ലാക്ക് ഫ്രൈഡെ ഫ്രെന്‍സി സെയില്‍ അവതരിപ്പിച്ചു. ബ്ലാക്ക് ഫ്രൈഡെ അടുത്തെത്തി നില്‍ക്കുമ്പോള്‍ മിയ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത് ഈ സീസണിലെ ഏറ്റവും വലിയ സെയിലും ആകര്‍ഷകമായ ഓഫറുകളുമാണ്. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വെള്ളി ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വരെയും സ്റ്റഡഡ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവ് ലഭിക്കും. നവംബര്‍ 26 മുതല്‍ 28 വരെയാണ് ഓഫറിന്‍റെ കാലാവധി.

 കമ്മലുകള്‍, ബ്രേയ്സ്ലെറ്റുകള്‍, മോതിരങ്ങള്‍, കഴുത്തില്‍ അണിയുന്ന ആഭരണങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ഓഫര്‍ ബാധകമാണ്. താങ്ക്സ് ഗിവിംഗ് മാസം ആഘോഷമാക്കുന്നതിന് മിയയുടെ ഭാരം കുറഞ്ഞതും ഫാഷണബിളും ആകര്‍ഷകവുമായ സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ സമ്മാനമായി നല്കാം. ഏറ്റവും മികച്ച ഓഫറുകള്‍ സ്വന്തമാക്കാനും ഈ അവസരം ഉപയോഗിക്കാം.

 കുപിഡ് എഡിറ്റ്, ലൈന, സ്മോളിറ്ററീസ്, ഇലക്ട്രിഫൈ എന്നീ ആഭരണ ശേഖരങ്ങളും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

 www.miabytanishq.com എന്ന വെബ്സൈറ്റിലും ഓഫര്‍ ലഭ്യമാണ്.

Share this story