Times Kerala

 ഇന്‍ഡെല്‍ മണിയും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും കൈകോര്‍ക്കുന്നു

 
indul money
 

കൊച്ചി :  മുന്‍നിര  ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണിയും ഇന്‍ഡസ്ഇന്‍ഡ്  ബാങ്കും സ്വര്‍ണ പണയ വായ്പയില്‍ പരസ്പരം കൈകോര്‍ക്കുന്നു.  വിവിധ മേഖലകളില്‍പെട്ട  ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍  വായ്പ നല്‍കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

വായ്പാ നിബന്ധനകളനുസരിച്ച്  അര്‍ഹരായവര്‍ക്ക് വായ്പക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഇന്‍ഡെല്‍മണി വായ്പാ കാലാവധി തീരുവോളം ഉപഭോക്താവിന്   ആവശ്യമായ സേവനങ്ങള്‍ നല്‍കും. വായ്പയുടെ 80 ശതമാനം ഇന്‍ഡസ്ഇന്‍ഡ് ബാങ്കും 20 ശതമാനം ഇന്‍ഡെല്‍മണിയുമാണ് നല്‍കുക. പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിനു മുന്നോടിയായി ഇന്‍ഡെല്‍മണി വായ്പാ സഹകരണത്തിന്റെ പൈലറ്റ് പ്രൊജക്ട് സെപ്തംബറില്‍ ആരംഭിച്ചിട്ടുണ്ട്.   വായ്പാ പദ്ധതി രാജ്യവ്യാപകമായി വിപണിയുടെ വിവിധ മേഖലകളിലേക്കെത്തിക്കാന്‍ പരസ്പര സഹകരണത്തിലൂടെ ഇന്‍ഡെല്‍മണിക്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനും കഴിയും.

ഇന്ഡസ്ഇന്‍ഡ്  ബാങ്കുമായി ചേര്‍ന്ന് വായ്പാ പദ്ധതിയൊപ്പുവെക്കാന്‍ കഴിഞ്ഞത്   കൂടുതല്‍ ഉത്തരവാദിത്ത ബോധം ഉണ്ടാക്കുന്നതായും തങ്ങളുടെ വൈദഗ്ധ്യത്തിലും സാങ്കേതിക ക്ഷമതയിലും ഇന്‍ഡസ്ഇന്‍ഡ്  ബാങ്ക് അര്‍പ്പിച്ച വിശ്വാസത്തില്‍  സന്തുഷ്ടരാണെന്നും ഇന്‍ഡെല്‍മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.

''സ്വര്‍ണ വായ്പകള്‍ക്കായി ഇന്‍ഡെല്‍മണിയുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ട്്. ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള അവര്‍ക്ക് രാജ്യത്താകമാനം വികസന പദ്ധതിയുമുണ്ട്.  ഈ സഹകരണത്തിലൂടെ എല്ലാ വിഭാഗത്തിലും പെട്ട ആവശ്യക്കാര്‍ക്ക് ഫലപ്രദമായി വായ്പകള്‍ നല്‍കാന്‍  കഴിയും ''. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഇന്‍കഌസീവ് ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ശ്രനിവാസ് ബോനം അഭിപ്രായപ്പെട്ടു.

Related Topics

Share this story