സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില
Nov 19, 2023, 12:37 IST

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് നിരക്ക്. ഇന്നലെയും സ്വർണവിലയിൽ ചാഞ്ചാട്ടമില്ലായിരുന്നു.
അതേസമയം, വെള്ളിയാഴ്ച സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 480 രൂപയും, ഒരു ഗ്രാമിന് 80 രൂപയുമാണ് കൂടിയത്. ഇസ്രായേൽ-ഹമാസ് യുദ്ധ പ്രതിസന്ധി വീണ്ടും രൂക്ഷമായാൽ, വില ഇനിയും ഉയരാൻ സാധ്യതയുണ്ട്.
