Times Kerala

വീണ്ടും സ്വ​ർ​ണ​വി​ലയിൽ ഇടിവ്: ഇന്ന് കുറഞ്ഞത് പവന് 320 രൂ​പ​

 
ഗോൾഡ്
കൊ​ച്ചി: വീണ്ടും കുറഞ്ഞ് സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ​വി​ല. ഇന്ന് പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യും കുറഞ്ഞ് ഒ​രു ​പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 53,400 രൂ​പ​ എന്ന നിലയിലും, ഗ്രാ​മി​ന് 6,675 രൂ​പ എന്ന നില​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ലയിൽ 30 രൂ​പ കു​റ​വുണ്ടായി 5,560 രൂ​പ​യാ​യി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യും തിങ്കളാഴ്ച കുറഞ്ഞിരുന്നു. സ്വ​ര്‍​ണ വി​ല താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് മേ​യ് 10ന് ​അ​ക്ഷ​യ തൃ​തീ​യ ദി​ന​ത്തി​ല്‍ ര​ണ്ട് ത​വ​ണ വി​ല വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ്. ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത് മാ​ർ​ച്ച് 29ന് ​ആ​ണ്. 

Related Topics

Share this story