Times Kerala

സ്വ​ർ​ണ​വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം തുടരുന്നു: ഇന്ന് ഒ​രു പ​വ​ന് 53,720 രൂ​പ​

 
ഗോൾഡ്
കൊ​ച്ചി: സ്വ​ര്‍​ണ​വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തുടരുകയാണ് സംസ്ഥാനത്ത്. പവന് 320 രൂ​പ കൂടി 53,720 രൂ​പ​യി​ലും, ഗ്രാ​മി​ന് 40 രൂ​പ​ കൂ​ടി 6,715 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 30 രൂ​പ ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് കൂടി. 240 രൂ​പ പവനും കൂടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യും തിങ്കളാഴ്ച കുറഞ്ഞിരുന്നു. സ്വർണ്ണ വില താഴേയ്ക്കിറങ്ങിയത് മേ​യ് 10ന് ​അ​ക്ഷ​യ തൃ​തീ​യ ദി​ന​ത്തി​ല്‍ ര​ണ്ട് ത​വ​ണ വി​ല വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ്. 640 രൂ​പ നാല് ദിവസത്തിനിടയിൽ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വില ഉയരുന്നത്. ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത് മാ​ർ​ച്ച് 29ന് ​ആ​ണ്. 

Related Topics

Share this story