Times Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്: ഇന്ന് കൂടിയത് പവന് 120 രൂപ

 
gold rate
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 52,680 രൂപ എന്ന നിലയിലും ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർദ്ധിച്ച് 6585 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 1520 രൂപയുടെ റെക്കോർഡ് കുറവാണ് ശനിയാഴ്ച സ്വർണ്ണവിലയിൽ ഉണ്ടായിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ജൂൺ 7ന് ഉണ്ടായിരുന്നത്. അന്ന്  സ്വർണ വില 54000 കടന്നിരുന്നു. വിലയെ സ്വാധീനിക്കുന്നത് ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ്.

Related Topics

Share this story