Times Kerala

ഒറ്റയടിക്ക് 560 രൂപ ഉയർന്നു: റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില 

 
ഗോൾഡ്
തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച് സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ മുന്നേറ്റം. 54,000 കടന്നിരിക്കുകയാണ്. ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച് ഇന്ന് പവന് 54,280 രൂപ എന്ന നിലയിലും ഗ്രാമിന് 70 രൂപ കൂടി 6785 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണവിലയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നത് ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ്.  പവന് വെള്ളിയാഴ്ച 54,000 കടന്നിരുന്നു. അക്ഷയ തൃതീയ ദിവസം രാവിലെ ഒരു പവന്‍ സ്വര്‍ണത്തിനു കൂടിയത് 680 രൂപയാണ്. ആദ്യമായി സ്വര്‍ണവില 50,000 കടന്നത് മാർച്ച് മാസം 29ന് ആണ്. അന്ന് 440 രൂപ ഒറ്റയടിക്ക് വർധിച്ച് 50,400 രൂപയായിരുന്നു സ്വർണ്ണവില. 

Related Topics

Share this story