Times Kerala

`ബിഗ് സമ്മർ´ഓഫറുകളുമായി ഫാബിന്ത്യ 

 
`ബിഗ് സമ്മർ´ഓഫറുകളുമായി ഫാബിന്ത്യ
 

കൊച്ചി:  വേനൽക്കാലം വ്യത്യസ്തമാക്കാൻ  `ബിഗ് സമ്മർ´ ഓഫറുകളൊരുക്കി ഫാബിന്ത്യ. നിലവിൽ ഇന്ത്യയൊട്ടാകെ 129 നഗരങ്ങളിലായി, 350ത്തിലധികം സ്റ്റോറുകളാണ് ഫാബിന്ത്യയ്ക്കുള്ളത്. ബിഗ് സമ്മർ ആഘോഷങ്ങളുടെ ഭാഗമായി   കുടുംബങ്ങൾക്കാവശ്യമായ ഇന്ത്യൻ, പാശ്ചാത്യ വസ്ത്രങ്ങളുടെ വമ്പിച്ച ശ്രേണിയാണ് ഫാബിന്ത്യ കാഴ്ച്ചവയ്ക്കുന്നത്. ഇവയെല്ലാം അടുത്തുള്ള കൊച്ചി ഷോറൂമിൽ ലഭ്യമാണ്.


കരകൗശല വസ്തുക്കൾ,  തുണിത്തരങ്ങൾ, മേശവിരി എന്നിവ കൂടാതെ, വിഷരഹിത സൗന്ദര്യ വർധക ഉൽപ്പന്നങ്ങളുടെ ശേഖരവും ബിഗ് സമ്മർ ആഘോഷങ്ങളുടെ ഭാഗമായി  ഫാബിന്ത്യ ഒരുക്കിയിട്ടുണ്ട്.


പുതിയതരം കുർത്തകൾ, സാരികൾ, ഷർട്ടുകൾ, ട്രൗസറുകൾ എന്നിവയ്ക്കു പുറമെ  ഇന്ത്യൻ ആഭരണങ്ങൾ, ബാഗുകൾ, പാദരക്ഷകൾ എന്നിവയുടെ കളക്ഷനുമുണ്ട്. സോഫ്റ്റ് ലിനൻ, ആധുനിക അലങ്കാര വസ്തുക്കൾ,  ഫർണിച്ചറുകൾ, ചിക് കിച്ചൺ വെയർ തുടങ്ങിയവയുടെ വൈവിധ്യമാർന്ന  ചോയിസുകളുo ലഭ്യമാണ്.


ദൈനംദിന ആവശ്യങ്ങൾക്കോ  യാത്രകൾക്കോ ആഘോഷങ്ങൾക്കോ ഏതുമാകട്ടെ, വൈവിധ്യമാർന്ന വസ്ത്രശേഖരം തിരഞ്ഞെടുക്കാൻ ഞങ്ങളുടെ ഉപഭോക്താക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന സമയമാണ് വേനൽ കാലം. ഫാബ് ഇന്ത്യയുടെ വ്യത്യസ്ത ശേഖരങ്ങളുടെ പ്രദർശനത്തിനായും അവയുടെ പ്രത്യേകതകൾ പരിചിതമാക്കാനും 2023-ലെ വേനൽക്കാലം അനുഭവവേദ്യമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. വീട്ടാവശ്യങ്ങൾക്കുള്ള വസ്ത്രങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ മികച്ച നിലവാരത്തിലുള്ളതാക്കാൻ ഈ വേനൽ കാല ഷോപ്പിംഗ് അനുഭവത്തിലൂടെ സാധ്യമാകും എന്നും ഫാബിന്ത്യ സെയിൽസ് പ്രസിഡന്റ് അജയ് കപൂർ അഭിപ്രായപ്പെട്ടു.


ഫാബിന്ത്യയുടെ ഉത്പന്നങ്ങൾ ഇന്ത്യയിലുടനീളമുള്ള കരകൗശല വിദഗ്ധരുടെ ഒരു സംഘം അസംസ്‌കൃത വസ്തുക്കളിൽ നിന്നും  നിർമ്മിക്കുന്നതാണ്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതുവഴി   രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തോടുള്ള ഫാബിന്ത്യയുടെ പ്രതിബദ്ധതയാണ് വ്യക്തമാകുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണമുള്ള വസ്തുക്കൾ  നേടാൻ ഇതൊരു  മികച്ച അവസരമാക്കി ഫാബിന്ത്യയ്ക്കൊപ്പം വേനൽക്കാലത്തെ സ്റ്റൈലായി സ്വീകരിക്കാനുള്ള അവസരമാണൊരുങ്ങുന്നത് .

താമരപ്പള്ളി, ഫോർട്ട് കൊച്ചി, ലുലു മാൾ, വൈറ്റില, മട്ടാഞ്ചേരി, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലെ ഫാബിൻഡ്യ ഷോപ്പുകളിൽ “ബിഗ് സമ്മർ" ഓഫർ ലഭ്യമാണ്.

Related Topics

Share this story