Times Kerala

ഡിബിഎസ് ഫൗണ്ടേഷന്‍ ബിസിനസ് ഫോര്‍ ഇംപാക്ട് അവാര്‍ഡ് ഗ്രീന്‍വേംസിന് 

 
ഡിബിഎസ് ഫൗണ്ടേഷന്‍ ബിസിനസ് ഫോര്‍ ഇംപാക്ട് അവാര്‍ഡ്   ഗ്രീന്‍വേംസിന് 
 

കോഴിക്കോട്: ഡിബിഎസ് ഫൗണ്ടേഷന്‍റെ ബിസിനസ് ഫോര്‍ ഇംപാക്ട് അവാര്‍ഡ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കുലര്‍ എക്കണോമി എന്‍റര്‍പ്രൈസ് ആയ ഗ്രീന്‍വേംസിന്. ഡിബിഎസ് ഫൗണ്ടേഷന്‍റെ സുപ്രധാന സംരംഭമായ ഡിബിഎസ് ഫൗണ്ടേഷന്‍ ഗ്രാന്‍റ് അവാര്‍ഡിന്‍റെ പുതിയ പതിപ്പില്‍ 24 ബിസിനസ് സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 5 സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്.  അവാര്‍ഡ്  ജേതാക്കള്‍ക്ക് ഫണ്ടിംഗും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ഈ അവാര്‍ഡിലൂടെ ലഭിക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥാപനമാണ് കോഴിക്കോട് കേന്ദ്രമായി ഗ്രീന്‍വേംസ്.

 സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവുമായ ഗുണഫലങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ട് വെക്കുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം ഉള്ളതുമായ  നൂതനമായ സംരംഭങ്ങളാണ്. സാമൂഹിക ജീവിതത്തെയും ജീവനോപാധികളെയും കൂട്ടായ്മയിലൂടെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ബിസിനസ് ഫോര്‍ ഇംപാക്ട് പുരസ്കാരം നേടിയ സ്ഥാപനങ്ങളുടെ ലക്ഷ്യം.

ഡിബിഎസ് ഫൗണ്ടേഷന്‍ ഗ്രാന്‍റിനായി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 ഫൈനലിസ്റ്റുകളില്‍ 5 കമ്പനികളാണ് ഇന്ത്യയില്‍ നിന്നുള്ളത്. 2000 ഗ്രാന്‍റ് അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇത് ഡിബിഎസ് അവാര്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. സ്ഥാപനത്തിന് സാമൂഹികമായും പാരിസ്ഥിതികമായും സൃഷ്ടിക്കാന്‍ സാധിക്കുന്ന മാറ്റങ്ങളും സ്ഥാപനത്തിന്‍റെ സുസ്ഥിരതയും വളര്‍ച്ചാ സാധ്യതയുമാണ് പുരസ്കാര നിര്‍ണയത്തില്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്. 3.7 ദശലക്ഷം സിംഗപ്പൂര്‍ ഡോളറാണ് ആകെ ഗ്രാന്‍റ് തുക.  ഡിബിഎസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 2024ല്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

Related Topics

Share this story