Times Kerala

 മ​ദ്യ​വി​ല കൂ​ട്ടേ​ണ്ടി വ​രു​മെ​ന്ന് ബെ​വ്‌​കോ

 
ഹോളി ആഘോഷം; ദില്ലിയില്‍ ഒറ്റ ദിവസം വിറ്റത് 26 ലക്ഷം കുപ്പി മദ്യം
തി​രു​വ​ന​ന്ത​പു​രം: എ​ക്‌​സൈ​സ്‌ വ​കു​പ്പ് മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ ബ​ജ​റ്റി​ല്‍ വ​ര്‍​ധി​പ്പി​ച്ച ഗാ​ല​നേ​ജ് ഫീ​സ് മൂലം ബെ​വ്‌​കോ ന​ഷ്ട​ത്തി​ലേ​ക്ക് പോകുമെന്ന് സൂചിപ്പിച്ച് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ യോ​ഗേ​ഷ് ഗു​പ്ത. ഫീ​സ് കു​റയ്ക്കാത്ത പക്ഷം നഷ്ടമൊഴിവാക്കാനുള്ള ഏകവഴി മ​ദ്യ​വി​ല ഉ​യ​ര്‍​ത്തു​ക എ​ന്ന​താ​ണെന്നും കത്തിൽ പറയുന്നു. ഗാ​ല​നേ​ജ് ഫീ​സ് കു​ത്ത​നെ വ​ര്‍​ധി​പ്പി​ച്ച​ത് 300 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം ല​ക്ഷ്യ​മി​ട്ടാ​ണ്. ഗാ​ല​നേ​ജ് ഫീ​സ് എന്നാൽ ​മദ്യം വെയ​ര്‍ ഹൗ​സു​ക​ളി​ല്‍ നി​ന്നും ഔ​ട്ട് ലെ​റ്റു​ക​ളി​ലേ​ക്ക് മാ​റ്റു​മ്പോ​ള്‍ ബെ​വ്‌​കോ സ​ര്‍​ക്കാ​രി​ന് ന​ല്‍​കേ​ണ്ട നി​കു​തി​യാ​ണ്. 

Related Topics

Share this story