Times Kerala

 

ആധുനിക സാങ്കേതികവിദ്യയോടു കൂടിയ

പുതുനിര ഗൃഹോപകരണങ്ങളുമായി വോള്‍ട്ടാസ് ബെക്കോ

 
  ആധുനിക സാങ്കേതികവിദ്യയോടു കൂടിയ  പുതുനിര ഗൃഹോപകരണങ്ങളുമായി വോള്‍ട്ടാസ് ബെക്കോ
 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍കണ്‍ണ്ടീഷനിംഗ് കൂളിംഗ് കമ്പനിയായ വോള്‍ട്ടാസും യൂറോപ്പിലെ പ്രമുഖ ഉപയോക്തൃ കമ്പനിയായ ആര്‍സെലിക്കുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ വോള്‍ട്ട്ബെക്ക് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് (വോള്‍ട്ടാസ് ബെക്കോ) പുതിയ നിര റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും അവതരിപ്പിച്ചു. ആരോഗ്യവും പുതുമയും ശുചിത്വവും ഉറപ്പുവരുത്തുന്ന ആധുനിക  സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ് ഈ പുതുനിര ഉത്പന്നങ്ങള്‍.

 

ഉപയോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പുതിയനിര റഫ്രിജറേറ്ററുകള്‍. വോള്‍ട്ടാസ് ബെക്കോയുടെ ഹാര്‍വെസ്റ്റ് ഫ്രഷ് സാങ്കേതികവിദ്യയില്‍ 24 മണിക്കൂര്‍ നേരത്തെ സൂര്യവെളിച്ചത്തെ അനുകരിക്കുന്ന രീതിയില്‍ നൂതനമായ 3 കളര്‍ ലൈറ്റ് ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. ഇതുവഴി സ്വാഭാവികമായ അന്തരീക്ഷത്തിലെന്ന പോലെ പഴങ്ങളും പച്ചക്കറികളും വിളവെടുത്തപ്പോഴുള്ള അതേ പുതുമയോടെ സൂക്ഷിക്കാന്‍ സാധിക്കും. അതുവഴി അവയിലെ വിറ്റാമിനുകളും പുതുമയും ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിക്കും. ഉയര്‍ന്ന ശേഷിയുള്ള ഫ്രോസ്റ്റ്ഫ്രീ റഫ്രിജറേറ്ററുകളില്‍ സ്റ്റോര്‍ഫ്രഷ് സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ 30 ദിവസം വരെ പഴങ്ങളും പച്ചക്കറികളും പുതുമയോടെ സൂക്ഷിക്കാം.

 

ഇന്ത്യയില്‍ ആദ്യമായി 5-സ്റ്റാര്‍ റേറ്റിംഗ് ഉള്ള സെമി ഓട്ടോമാറ്റിക് ട്വിന്‍ ടബ് വാഷിംഗ് മെഷീനും ത്വക്കിലെ അലര്‍ജിയുള്ളവര്‍ക്കായി ഹൈജീന്‍ പ്ലസ് എന്ന പ്രോഗ്രാം ഉള്‍പ്പെടുത്തിയ ടോപ്ലോഡ് വാഷിംഗ് മെഷീനും വോള്‍ട്ടാസ് ബെക്കോ അവതരിപ്പിച്ചു. സ്റ്റെയിന്‍ എക്സ്പെര്‍ട്ട്, എയര്‍ തെറാപ്പി, സൈലന്‍റ് ടെക്, ഓപ്ടിസെന്‍സ്, ജെന്‍റില്‍വേവ് തുടങ്ങിയ ഫംഗ്ഷനുകള്‍ പുതിയ വാഷിംഗ് മെഷീനുകളില്‍ ലഭ്യമാണ്. പ്രോസ്മാര്‍ട്ട് ഇന്‍വര്‍ട്ടര്‍ മോട്ടോര്‍ ഫംഗ്ഷന്‍ കുറഞ്ഞതോതില്‍ മാത്രം വൈദ്യുതി ഉപയോഗിച്ച് മെഷീന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 7.5 മുതല്‍ 14 കിലോ വരെ ശേഷിയുള്ളവയാണ് ഈ വാഷിംഗ് മെഷീനുകള്‍.

 

സോളോ, ഗ്രില്‍, കണ്‍വെക്ഷന്‍ എന്നിവ ഉള്‍പ്പെടുത്തി മൈക്രോവേവ് അവന്‍ പോര്‍ട്ട്ഫോളിയോയും വാള്‍ട്ടാസ് ബെക്കോ അവതരിപ്പിക്കുന്നു. അക്വാഇന്‍റന്‍സ്, ഫാസ്റ്റ്പ്ലസ് എന്നീ ഫീച്ചറുകള്‍ ഡിഷ്വാഷര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

 

മാറുന്ന ജീവിതശൈലിക്ക് അനുസരിച്ച് ദീര്‍ഘകാലം ഉപയോഗിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനുമുള്ള ഉപകരണങ്ങളാണ് ഉപയോക്താക്കള്‍ക്ക് വേണ്ടണ്‍തെന്ന് വോള്‍ട്ടാസ് ബെക്കോ സിഇഒ ജയന്ത് ബാലന്‍ പറഞ്ഞു. പുതിയനിര റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും ഇന്ത്യന്‍ വീടുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി രൂപപ്പെടുത്തിയവയാണ്.

 

പ്രധാന ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 15 ശതമാനം കാഷ്ബാക്ക് ലഭ്യമാക്കും. എന്‍ബിഎഫ്സികള്‍ക്ക് 6, 8 മാസ ഇഎംഐയ്ക്ക് സീറോ ഡൗണ്‍ പേയ്മെന്‍റ് സൗകര്യവുമുണ്ട്.

 

Related Topics

Share this story