പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ആര്‍.ബി.ഐ. തീരുമാനം അനിവാര്യം; ഇസാഫ് ബാങ്ക് എംഡി

 പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ആര്‍.ബി.ഐ. തീരുമാനം അനിവാര്യം; ഇസാഫ് ബാങ്ക് എംഡി
തിരുവനന്തപുരം: പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ആര്‍.ബി.ഐ. തീരുമാനം അനിവാര്യമെന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ്. പണപ്പെരുപ്പ പ്രവണതകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയം പരിഷ്‌കരിച്ചതെന്ന് വ്യക്തമാണ്. ആഗോള സാഹചര്യത്തിന്റെ ആഘാതം 6.7 ശതമാനം പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, സാമ്പത്തിക വളര്‍ച്ചാ അനുമാനം 7.2 ശതമാനം തന്നെയാണ്. സൂചകങ്ങള്‍ നഗര മേഖലയിലെ ആവശ്യകതയില്‍ പുരോഗതി കാണിക്കുകയും കാലവര്‍ഷം ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുകയും ചെയ്തതിനാല്‍ നിക്ഷേപങ്ങളിൽ  പുരോഗതിയുണ്ടായി. എന്നിരുന്നാലും പണപ്പെരുപ്പം കുറയുന്ന സാഹചര്യമില്ല. അതുകൊണ്ടുതന്നെ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ആര്‍.ബി.ഐ. തീരുമാനം അനിവാര്യമായി തോന്നുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
​​

Share this story