Times Kerala

 

ഇന്‍റര്‍നെറ്റ് കോമേഴ്സ് ജനാധിപത്യവല്‍ക്കരിക്കാനായി  മീഷോ - ഒഎന്‍ഡിസി പങ്കാളിത്തം

 

 
  ഇന്‍റര്‍നെറ്റ് കോമേഴ്സ് ജനാധിപത്യവല്‍ക്കരിക്കാനായി  മീഷോ - ഒഎന്‍ഡിസി പങ്കാളിത്തം   
 

കൊച്ചി: വാങ്ങുന്നവരേയും വിദൂര മേഖലകളിലെ പ്രാദേശിക വില്‍പനക്കാരേയും സഹായിക്കുകയും എല്ലാവരേയും ഇ-കോമേഴ്സ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവുമായുള്ള സര്‍ക്കാരിന്‍റെ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സില്‍ (ഒഎന്‍ഡിസി) ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍റര്‍നെറ്റ് കോമേഴ്സ് കമ്പനിയായ മീഷോ പങ്കാളിയാകും. 

 

വാങ്ങുന്നവര്‍ക്ക് വിപുലമായ ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിനും സൂക്ഷ്മ പ്രാദേശിക വിതരണക്കാര്‍ക്ക് വിപുലമായ വിപണി ലഭ്യമാക്കുന്നതിനും ഉള്ള നിക്കങ്ങള്‍ ത്വരിതപ്പെടുത്തുന്നതാകും മീഷോയുടെ ഈ നീക്കം. ഇന്‍റര്‍നെറ്റ് കോമേഴ്സ് എല്ലാവര്‍ക്കും ലഭ്യമാക്കി ജനാധിപത്യവല്‍ക്കരിക്കുക എന്ന മീഷോയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ ഈ നീക്കത്തിന്‍റെ പൈലറ്റ് പദ്ധതി ബെംഗലൂരുവിലാകും നടപ്പാക്കുക. തുടര്‍ന്നുള്ള മാസങ്ങളില്‍ ഇതു മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. 

 

മീഷോയുടെ 14 കോടി വരുന്ന വാര്‍ഷിക ഇടപാടുകാരില്‍ 80 ശതമാനവും ചെറിയ പട്ടണങ്ങളില്‍ നിന്നാണ്. രാജ്യത്തെ സേവനമെത്താത്ത ഭാഗങ്ങളിലെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണു കമ്പനി വഹിക്കുന്നത്. എട്ടു ലക്ഷത്തിലേറെ വില്‍പനക്കാരാണ് നിലവില്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 40 ശതമാനത്തോളം ചെറിയ പട്ടണങ്ങളിലും അതിനപ്പുറത്തും നിന്നുള്ളവരാണ്. ഈ നിലയിലുള്ള കമ്പനിയുടെ നീക്കങ്ങള്‍ക്കു കൂടുതല്‍ ശക്തി പകരുന്നതാവും ഒഎന്‍ഡിസിയുമായുള്ള സഹകരണം.

 

വിദൂര മേഖലകളിലുള്ള ചെറുകിട വില്‍പക്കാരെ കൂടുതല്‍ ശക്തരാക്കാനുള്ള ഈ നീക്കം ഇന്‍റര്‍നെറ്റ് കോമേഴ്സിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനുള്ള തങ്ങളുടെ നീക്കങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താക്കുമെന്ന് മീഷോ സ്ഥാപകനും സിഇയുമായ വിദിത് ആത്രേ പറഞ്ഞു. 

 

മീഷോയ്ക്ക് ചെറുപട്ടണങ്ങളിലുള്ള സൗകര്യങ്ങള്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുത്തെത്തിക്കുമെന്ന് ഒഎന്‍ഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി കോഷി പറഞ്ഞു.

Related Topics

Share this story