യൂസ്ഡ് കാറുകള്‍ക്ക് ലോണ്‍ നല്‍കാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്-റൂപ്പി സഹകരണം

indusind
 

കൊച്ചി: യൂസ്ഡ് കാറുകള്‍ക്ക് നൂറ് ശതമാനം കടലാസ് രഹിത ലോണ്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോമായ റൂപ്പിയുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സഹകരിക്കുന്നു. കാര്‍ദേഖോ, ബൈക്ക്ദേഖോ, സിഗ്വീല്‍സ്, പവര്‍ഡ്രിഫ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ജയ്പൂര്‍ ആസ്ഥാനമായുള്ള ഗിര്‍നാര്‍സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഫിന്‍ടെക് വിഭാഗമാണ് റൂപ്പി.

 

റൂപ്പി ഉപയോക്താക്കള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ നിന്നുള്ള വാഹന വായ്പകളുടെ രേഖകള്‍ ലഘൂകരിക്കുന്നതിനും തത്സമയം നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഈ പങ്കാളിത്തം സഹായകരമാവും. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് റൂപ്പിയില്‍ ഇടപാട് നടത്തുമ്പോള്‍ ഫ്ളെക്സിബിള്‍ തിരിച്ചടവ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യാം. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് റുപ്പിയുടെ ഡിജിറ്റല്‍ ആസ്തികള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സ്കീമുകള്‍ ലഭ്യമാക്കുകയും ചെയ്യും.

 

യൂസ്ഡ് കാര്‍ ലോണ്‍ ലഭ്യമാക്കുന്നതില്‍ റൂപ്പിയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ കണ്‍സ്യൂമര്‍ ഫിനാന്‍സ് ഡിവിഷന്‍ മേധാവി എ.ജി ശ്രീറാം പറഞ്ഞു. ഈ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത ഓട്ടോ ലോണ്‍ സൗകര്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

ഡിജിറ്റല്‍ സമ്പത്ത് വ്യവസ്ഥയിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്താന്‍ കഴിയുന്ന നൂതന മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരാനുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്‍റെ ഭാഗമാണിതെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ടി.എ രാജഗോപാലന്‍ പറഞ്ഞു.

Share this story