Times Kerala

 ഗാർനിയർ തങ്ങളുടെ ആദ്യ പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രം ചെന്നൈയിൽ തുറക്കുന്നു

 
ബ്യൂട്ടി പാക്കേജിംഗ് സൃഷ്‌ടിക്കുന്നതിന് പ്രത്യേകം ഒരുക്കിയിരിക്കുന്ന ഈ കേന്ദ്രം ആദ്യ വർഷം തന്നെ 2,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനും പ്ലാസ്റ്റിക്സ് ഫോർ ചേഞ്ചുമായി സഹകരിച്ച് പ്രാദേശിക സമൂഹത്തിൽ നിന്നുള്ള 2,000 ആളുകളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു. 	 ആമസോൺ, മിന്ത്ര എന്നീ പ്ലാറ്റ്‌ഫോമുകളിൽ വാങ്ങുന്ന ഓരോ ഗാർനിയർ ഉൽപ്പന്നത്തിനും പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച് വഴി രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്യുന്നതിനായി ഗാർനിയർ ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, മിന്ത്ര എന്നിവരുമായി സഹകരണത്തിലേർപ്പെട്ടിട്ടുണ്ട്.  ശേഖരിച്ച പ്ലാസ്റ്റിക് 100% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിലുള്ള ഗാർനിയറിന്റെ ജനപ്രിയ ഹെയർകെയർ അൾട്രാ ഡൗക്സ് ശ്രേണിയുടെ പാക്കേജിംഗിനായി ഉപയോഗിക്കും.     ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ ബ്യൂട്ടി ബ്രാൻഡുകളിലൊന്നായ ഗാർനിയർ, പ്ലാസ്റ്റിക്സ് ഫോർ ചേഞ്ചുമായി സഹകരിച്ച് തങ്ങളുടെ ധനസഹായത്തോടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് ഇന്ത്യയിലെ ചെന്നൈയിൽ ഒരു പ്രത്യേക പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രം സ്ഥാപിച്ചു. സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു വിഭവമായി പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുകയെന്ന ദൗത്യവുമായി ആരംഭിച്ച ഒരു സാമൂഹിക സംരംഭമാണ് പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച്. സമുദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട 2,000 ടൺ പ്ലാസ്റ്റിക് ശേഖരിക്കുക[1] എന്ന ലക്ഷ്യത്തോടെ, ആദ്യ വർഷം തന്നെ ഈ കേന്ദ്രം പ്രാദേശിക സമൂഹങ്ങളിൽ നിന്നുള്ള 2000 ആളുകളുടെ ജീവിതത്തെ ശാക്തീകരിക്കും. ശേഖരിച്ച പ്ലാസ്റ്റിക് യൂറോപ്യൻ വിപണികളിലെ ഗാർനിയറിന്റെ ജനപ്രിയ ഹെയർകെയർ അൾട്രാ ഡൗക്സ് ശ്രേണിയുടെ പാക്കേജിംഗിന് ഉപയോഗിക്കും. ഇതാദ്യമായി, അൾട്രാ ഡൗക്സ് ബോട്ടിലുകൾ 100% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക്[2] ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ 30% സമുദ്രത്തിൽ നിന്നുള്ള പ്ലാസ്റ്റിക് ആണ്. [3]  ശേഖരണ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിന്, ഗാർനിയർ മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ 20 പ്രമുഖ കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കളക്ഷൻ കിയോസ്‌ക്കുകൾ സ്ഥാപിക്കും. ഇത് ഉപഭോക്താക്കളെ അവരുടെ #OneGreenStep എടുക്കുന്നതിന് പ്രോത്സാഹിപ്പിക്കും. ഗാർനിയർ തങ്ങളുടെ ഇ-കൊമേഴ്‌സ് പങ്കാളികളായ ആമസോൺ, മിന്ത്ര എന്നിവരുമായും പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാങ്ങുന്ന ഓരോ ഗാർനിയർ ഉൽപ്പന്നത്തിനും ഗാർനിയർ രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച് വഴി റീസൈക്കിൾ ചെയ്യും.  "ലോകത്തിലെ പ്രമുഖ ജനപ്രിയ ബ്യൂട്ടി ബ്രാൻഡുകളിൽ ഒരെണ്ണം എന്ന നിലയിൽ, എല്ലാവർക്കും സ്വീകാര്യമായ സുസ്ഥിരമായ സൗന്ദര്യത്തിലേക്ക് നയിക്കുന്നതിലൂടെ ഇവിടെ അനുകൂലമായ സ്വാധീനം ചെലുത്താൻ സഹായിക്കുന്നതിന് ഗാർനിയറിന് സവിശേഷമായ അവസരമുണ്ട്. ഗാർനിയർ ഗ്രീൻ ബ്യൂട്ടിക്കൊപ്പം സൗന്ദര്യ വ്യവസായം പ്രവർത്തിക്കുന്ന രീതിയിൽ ഒരു മാറ്റം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്കും ഭൂമിക്കും ഗുണകരമായ സൗന്ദര്യം സൃഷ്ടിക്കുന്നു. ഭൂമിയെ കൂടുതൽ ക്രിയാത്മകമായ രീതിയിൽ സ്വാധീനിക്കാൻ പ്ലാസ്റ്റിക് ഫോർ ചേഞ്ച് പോലുള്ള സംഘടനകളുമായി കൈകോർത്ത് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്ലാസ്റ്റിക്ക് ഫോർ ചേഞ്ചുമായി സഹകരിച്ച് ചെന്നൈയിൽ ഒരു പ്രത്യേക ശേഖരണ കേന്ദ്രം എന്ന ഞങ്ങളുടെ അടുത്ത വലിയ നാഴികക്കല്ല് അനാവരണം ചെയ്യുന്നതിൽ എനിക്ക് ഏറെ ആവേശമുണ്ട്. ഈ പുതിയ കേന്ദ്രം വഴി, പരിസ്ഥിതിയിൽ മാത്രമല്ല, പ്രാദേശിക സമൂഹത്തിലും വലിയ സ്വാധീനം ചെലുത്താനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ആഡ്രിയൻ കോസ്‌കാസ്, ഗ്ലോബൽ ബ്രാൻഡ് പ്രസിഡന്റ് - ഗാർനിയർ, ലോറിയൽ പറഞ്ഞു.  “പ്ലാസ്റ്റിക് മാലിന്യങ്ങളെ മാന്യമായ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുക എന്ന ദൗത്യവുമായാണ് പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച് ആരംഭിച്ചത്. റീസൈക്ലിംഗ് വിതരണ ശൃംഖലയുടെ അടിത്തട്ടിലുള്ള, മാലിന്യം ശേഖരിക്കുന്ന ആളുകൾ സർക്കുലർ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. അവരെ ശാക്തീകരിക്കുന്നതിലൂടെ ഞങ്ങൾ സാമൂഹികവും പാരിസ്ഥിതികവുമായ സ്വാധീനം സൃഷ്ടിക്കുന്നു. 2030-ഓടെ ഒരു ദശലക്ഷം മാലിന്യ ശേഖരണക്കാരെ ഫെയർ-ട്രേഡ് വിതരണ ശൃംഖലയിലൂടെ ബന്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഗ്രീൻ ബ്യൂട്ടിയുടെ യാത്രയിൽ പ്ലാസ്റ്റിക്സ് ഫോർ ചേഞ്ചിനും, ഗാർനിയറിനുമുള്ള പ്രധാന നാഴികക്കല്ലാണ് ഈ ശേഖരണ കേന്ദ്രം.” പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച് സിഇഒയും സ്ഥാപകനുമായ ആൻഡ്രൂ അൽമാക്ക് പറഞ്ഞു.  2020 മുതൽ, ഗാർനിയർ പ്ലാസ്റ്റിക്സ് ഫോർ ചേഞ്ചുമായി സഹകരിച്ച് പ്ലാസ്റ്റിക് ശേഖരിക്കാനും റീസൈക്കിൾ ചെയ്യാനും അനൗപചാരികമായി മാലിന്യം ശേഖരിക്കുന്നവർക്കും മാലിന്യ സംരംഭകർക്കും അവരുടെ കുടുംബങ്ങൾക്കും സ്ഥിരവരുമാനം നേടാനും അവരുടെ മൊത്തത്തിലുള്ള ഉപജീവനമാർഗം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 2020 മുതൽ ഇതുവരെ 539 ടണ്ണിൽ അധികം പ്ലാസ്റ്റിക് ശേഖരിക്കാനും 3,200-ലധികം ഗുണഭോക്താക്കളെ പിന്തുണയ്ക്കാനും ഗാർനിയർ സഹായിച്ചിട്ടുണ്ട്.  [1] തീരത്തിന് 50 കിലോമീറ്റർ ചുറ്റളവിലുള്ള ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒടുവിൽ കടലിലേക്ക് പുറന്തള്ളപ്പെടും. [2] ചായങ്ങൾ, അഡിറ്റീവുകൾ, ക്യാപ്പുകൾ എന്നിവ ഒഴികെ. [3] ഹണി ട്രഷേഴ്‌സ്, മാർവലസ് ഓയിൽസ് ഷാംപൂകൾ എന്നിവയുൾപ്പെടെയുള്ള തിരഞ്ഞെടുത്ത ബോട്ടിലുകളിൽ.
 

ബ്യൂട്ടി പാക്കേജിംഗ് സൃഷ്‌ടിക്കുന്നതിന് പ്രത്യേകം ഒരുക്കിയിരിക്കുന്ന ഈ കേന്ദ്രം ആദ്യ വർഷം തന്നെ 2,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനും പ്ലാസ്റ്റിക്സ് ഫോർ ചേഞ്ചുമായി സഹകരിച്ച് പ്രാദേശിക സമൂഹത്തിൽ നിന്നുള്ള 2,000 ആളുകളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു.
    
ആമസോൺ, മിന്ത്ര എന്നീ പ്ലാറ്റ്‌ഫോമുകളിൽ വാങ്ങുന്ന ഓരോ ഗാർനിയർ ഉൽപ്പന്നത്തിനും പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച് വഴി രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്യുന്നതിനായി ഗാർനിയർ ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, മിന്ത്ര എന്നിവരുമായി സഹകരണത്തിലേർപ്പെട്ടിട്ടുണ്ട്.

ശേഖരിച്ച പ്ലാസ്റ്റിക് 100% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിലുള്ള ഗാർനിയറിന്റെ ജനപ്രിയ ഹെയർകെയർ അൾട്രാ ഡൗക്സ് ശ്രേണിയുടെ പാക്കേജിംഗിനായി ഉപയോഗിക്കും.

 

ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ ബ്യൂട്ടി ബ്രാൻഡുകളിലൊന്നായ ഗാർനിയർ, പ്ലാസ്റ്റിക്സ് ഫോർ ചേഞ്ചുമായി സഹകരിച്ച് തങ്ങളുടെ ധനസഹായത്തോടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് ഇന്ത്യയിലെ ചെന്നൈയിൽ ഒരു പ്രത്യേക പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രം സ്ഥാപിച്ചു. സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു വിഭവമായി പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുകയെന്ന ദൗത്യവുമായി ആരംഭിച്ച ഒരു സാമൂഹിക സംരംഭമാണ് പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച്. സമുദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട 2,000 ടൺ പ്ലാസ്റ്റിക് ശേഖരിക്കുക[1] എന്ന ലക്ഷ്യത്തോടെ, ആദ്യ വർഷം തന്നെ ഈ കേന്ദ്രം പ്രാദേശിക സമൂഹങ്ങളിൽ നിന്നുള്ള 2000 ആളുകളുടെ ജീവിതത്തെ ശാക്തീകരിക്കും. ശേഖരിച്ച പ്ലാസ്റ്റിക് യൂറോപ്യൻ വിപണികളിലെ ഗാർനിയറിന്റെ ജനപ്രിയ ഹെയർകെയർ അൾട്രാ ഡൗക്സ് ശ്രേണിയുടെ പാക്കേജിംഗിന് ഉപയോഗിക്കും. ഇതാദ്യമായി, അൾട്രാ ഡൗക്സ് ബോട്ടിലുകൾ 100% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക്[2] ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ 30% സമുദ്രത്തിൽ നിന്നുള്ള പ്ലാസ്റ്റിക് ആണ്. [3]

ശേഖരണ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിന്, ഗാർനിയർ മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ 20 പ്രമുഖ കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കളക്ഷൻ കിയോസ്‌ക്കുകൾ സ്ഥാപിക്കും. ഇത് ഉപഭോക്താക്കളെ അവരുടെ #OneGreenStep എടുക്കുന്നതിന് പ്രോത്സാഹിപ്പിക്കും. ഗാർനിയർ തങ്ങളുടെ ഇ-കൊമേഴ്‌സ് പങ്കാളികളായ ആമസോൺ, മിന്ത്ര എന്നിവരുമായും പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാങ്ങുന്ന ഓരോ ഗാർനിയർ ഉൽപ്പന്നത്തിനും ഗാർനിയർ രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച് വഴി റീസൈക്കിൾ ചെയ്യും.

"ലോകത്തിലെ പ്രമുഖ ജനപ്രിയ ബ്യൂട്ടി ബ്രാൻഡുകളിൽ ഒരെണ്ണം എന്ന നിലയിൽ, എല്ലാവർക്കും സ്വീകാര്യമായ സുസ്ഥിരമായ സൗന്ദര്യത്തിലേക്ക് നയിക്കുന്നതിലൂടെ ഇവിടെ അനുകൂലമായ സ്വാധീനം ചെലുത്താൻ സഹായിക്കുന്നതിന് ഗാർനിയറിന് സവിശേഷമായ അവസരമുണ്ട്. ഗാർനിയർ ഗ്രീൻ ബ്യൂട്ടിക്കൊപ്പം സൗന്ദര്യ വ്യവസായം പ്രവർത്തിക്കുന്ന രീതിയിൽ ഒരു മാറ്റം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്കും ഭൂമിക്കും ഗുണകരമായ സൗന്ദര്യം സൃഷ്ടിക്കുന്നു. ഭൂമിയെ കൂടുതൽ ക്രിയാത്മകമായ രീതിയിൽ സ്വാധീനിക്കാൻ പ്ലാസ്റ്റിക് ഫോർ ചേഞ്ച് പോലുള്ള സംഘടനകളുമായി കൈകോർത്ത് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്ലാസ്റ്റിക്ക് ഫോർ ചേഞ്ചുമായി സഹകരിച്ച് ചെന്നൈയിൽ ഒരു പ്രത്യേക ശേഖരണ കേന്ദ്രം എന്ന ഞങ്ങളുടെ അടുത്ത വലിയ നാഴികക്കല്ല് അനാവരണം ചെയ്യുന്നതിൽ എനിക്ക് ഏറെ ആവേശമുണ്ട്. ഈ പുതിയ കേന്ദ്രം വഴി, പരിസ്ഥിതിയിൽ മാത്രമല്ല, പ്രാദേശിക സമൂഹത്തിലും വലിയ സ്വാധീനം ചെലുത്താനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ആഡ്രിയൻ കോസ്‌കാസ്, ഗ്ലോബൽ ബ്രാൻഡ് പ്രസിഡന്റ് - ഗാർനിയർ, ലോറിയൽ പറഞ്ഞു.

“പ്ലാസ്റ്റിക് മാലിന്യങ്ങളെ മാന്യമായ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുക എന്ന ദൗത്യവുമായാണ് പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച് ആരംഭിച്ചത്. റീസൈക്ലിംഗ് വിതരണ ശൃംഖലയുടെ അടിത്തട്ടിലുള്ള, മാലിന്യം ശേഖരിക്കുന്ന ആളുകൾ സർക്കുലർ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. അവരെ ശാക്തീകരിക്കുന്നതിലൂടെ ഞങ്ങൾ സാമൂഹികവും പാരിസ്ഥിതികവുമായ സ്വാധീനം സൃഷ്ടിക്കുന്നു. 2030-ഓടെ ഒരു ദശലക്ഷം മാലിന്യ ശേഖരണക്കാരെ ഫെയർ-ട്രേഡ് വിതരണ ശൃംഖലയിലൂടെ ബന്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഗ്രീൻ ബ്യൂട്ടിയുടെ യാത്രയിൽ പ്ലാസ്റ്റിക്സ് ഫോർ ചേഞ്ചിനും, ഗാർനിയറിനുമുള്ള പ്രധാന നാഴികക്കല്ലാണ് ഈ ശേഖരണ കേന്ദ്രം.” പ്ലാസ്റ്റിക്സ് ഫോർ ചേഞ്ച് സിഇഒയും സ്ഥാപകനുമായ ആൻഡ്രൂ അൽമാക്ക് പറഞ്ഞു.

2020 മുതൽ, ഗാർനിയർ പ്ലാസ്റ്റിക്സ് ഫോർ ചേഞ്ചുമായി സഹകരിച്ച് പ്ലാസ്റ്റിക് ശേഖരിക്കാനും റീസൈക്കിൾ ചെയ്യാനും അനൗപചാരികമായി മാലിന്യം ശേഖരിക്കുന്നവർക്കും മാലിന്യ സംരംഭകർക്കും അവരുടെ കുടുംബങ്ങൾക്കും സ്ഥിരവരുമാനം നേടാനും അവരുടെ മൊത്തത്തിലുള്ള ഉപജീവനമാർഗം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 2020 മുതൽ ഇതുവരെ 539 ടണ്ണിൽ അധികം പ്ലാസ്റ്റിക് ശേഖരിക്കാനും 3,200-ലധികം ഗുണഭോക്താക്കളെ പിന്തുണയ്ക്കാനും ഗാർനിയർ സഹായിച്ചിട്ടുണ്ട്.

[1] തീരത്തിന് 50 കിലോമീറ്റർ ചുറ്റളവിലുള്ള ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒടുവിൽ കടലിലേക്ക് പുറന്തള്ളപ്പെടും.
[2] ചായങ്ങൾ, അഡിറ്റീവുകൾ, ക്യാപ്പുകൾ എന്നിവ ഒഴികെ.
[3] ഹണി ട്രഷേഴ്‌സ്, മാർവലസ് ഓയിൽസ് ഷാംപൂകൾ എന്നിവയുൾപ്പെടെയുള്ള തിരഞ്ഞെടുത്ത ബോട്ടിലുകളിൽ.

 

Related Topics

Share this story