‘ഫ്ളിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് സൂപ്പര്‍ എലൈറ്റ്’ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

  ‘ഫ്ളിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് സൂപ്പര്‍ എലൈറ്റ്’  ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി   
 

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്കും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ടും ചേര്‍ന്ന് 'സൂപ്പര്‍ എലൈറ്റ് ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കി. സൂപ്പര്‍കോയിന്‍സ് റിവാര്‍ഡ് പദ്ധതി  വിപുലമാക്കുന്നതിനോടൊപ്പം ഫ്ളിപ്കാര്‍ട്ട്  മികച്ച ഷോപ്പിംഗ് അനുഭവവും മൂല്യവും  ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. 

 

ഒരോ ഇടപാടിലും 4 മടങ്ങ് സൂപ്പര്‍കോയിനുകള്‍ക്കൊപ്പം സൂപ്പര്‍ എലൈറ്റ് ക്രെഡിറ്റ് കാര്‍ഡ് 500 ഫ്ളിപ്കാര്‍ട്ട് സൂപ്പര്‍കോയിനുകളുടെ ആക്ടിവേഷന്‍ ആനുകൂല്യമാണ് നല്‍കുന്നത്. കൂടാതെ ഫ്ളിപ്കാര്‍ട്ട്,  മിന്ത്ര,  ഫ്ളിപ്കാര്‍ട്ട്ഹെല്‍ത്ത് പ്ലസ്, ക്ലിയര്‍ട്രിപ്പ്, ഫ്ളിപ്കാര്‍ട്ട് ഹോട്ടലുകള്‍ എന്നിവയിലെ ഇടാപാടുകള്‍ക്ക് 20,000 രൂപ വരെ റിവാര്‍ഡുകളും  ലഭ്യമാകും.

 

പുതിയൊരു ക്രെഡിറ്റ് കാര്‍ഡ്  അവതരിപ്പിച്ചുകൊണ്ട് ഫ്ളിപ്പ്കാര്‍ട്ടുമായുള്ള തങ്ങളുടെ നിലവിലുള്ള പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ടെന്നും ഈ കോ-ബ്രാന്‍റഡ് ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്‍ഡ് പെയ്മെന്‍റ് മേധാവിയും പ്രസിഡന്‍റുമായ സഞ്ജീവ് മൊഗെ പറഞ്ഞു. 

 

ആക്സിസ് ബാങ്കുമായുള്ള പങ്കാളിത്തത്തില്‍ 'സൂപ്പര്‍ എലൈറ്റ് കാര്‍ഡ്' പുറത്തിറക്കിയതിലൂടെ ഫ്ളിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ഷോപ്പിങ് താങ്ങാനാവുന്നതും സൗകര്യപ്രദവുമായി ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫിന്‍ടെക് ആന്‍ഡ് പേയ്മെന്‍റ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ധീരജ് അനേജ പറഞ്ഞു.

Share this story