Times Kerala

 റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി.ടി കപ്പ് നാലാം സീസൺ - 2024 അവതരിപ്പിക്കുന്നു

 
fght
 

ആവേശകരമായ മൂന്ന് റേസിംഗ് സീസണുകൾക്ക് ശേഷം, റോയൽ എൻഫീൽഡ് ഇന്ത്യയിലെ ഏക ട്രൂലി ഇൻക്ലൂസിവ് മോട്ടോർ സൈക്കിൾ റേസിംഗ് സീരീസായ റോയൽ എൻഫീൽഡ് കോണ്ടിനെൻ്റൽ ജിടി കപ്പ് '24'-ൻ്റെ നാലാം സീസണിനായി തയ്യാറെടുക്കുകയാണ്. രാജ്യമെമ്പാടുമുള്ള അമേച്വർ, ഭാവിപ്രതീക്ഷയുള്ള റേസർമാരെ ആവേശകരമായ റേസിംഗ് മത്സരത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ജി.ടി കപ്പ്-സീസൺ 24-ൻ്റെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുകയാണ്.

താഴെത്തട്ടുമുതൽ റേസിംഗിൻ്റെ ആവേശം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, ഗുവാഹത്തി, ബാംഗ്ലൂർ, പൂനെ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നാല് സോണൽ സെലക്ഷൻ റൗണ്ടുകളിൽ റേസിംഗിനോടുള്ള തങ്ങളുടെ അഭിനിവേശം പ്രകടിപ്പിക്കാൻ, ഇന്ത്യയിലെ പ്രൊഫഷണൽ റൈഡർമാർക്ക് പുറമെ അമേച്വർ റൈഡർമാർക്കും അവസരം നൽകിക്കൊണ്ട്, റോയൽ എൻഫീൽഡ് വരാനിരിക്കുന്ന പുതിയ ജി.ടി കപ്പ് സീസണിനായി മികച്ച അമേച്വർ റൈഡർമാരെയും തിരഞ്ഞെടുക്കും.

മെയ് 25-26 തീയതികളിൽ ഗുവാഹത്തിയും അതേസമയം ജൂൺ 1-2 തീയതികളിൽ ബാംഗ്ലൂരും സോണൽ സെലക്ഷൻ റൗണ്ടുകൾക്ക് ആതിഥേയത്വം വഹിക്കും. പൂനെയിലെയും ഡൽഹിയിലെയും റൗണ്ടുകൾ യഥാക്രമം ജൂൺ 8-9, ജൂൺ 15-16 തീയതികളലായി നടക്കും. പങ്കെടുക്കുന്നവർക്ക് പ്രൊഫഷണൽ അല്ലെങ്കിൽ അമേച്വർ വിഭാഗത്തിൽ അവയുടെ യോഗ്യതാ ആവശ്യകതകൾ അനുസരിച്ച് രജിസ്റ്റർ ചെയ്യാൻ കഴിയും. ഓരോ സോണിൽ നിന്നും മികച്ച 12 റൈഡർമാർമാർ വീതം നാല് സോണൽ റൗണ്ടുകളിൽ നിന്ന് 48 അമേച്വർ റൈഡർമാരെ തിരഞ്ഞെടുക്കും, 

ജി.ടി കപ്പ് അമച്വർ, പ്രോ ഫൈനൽ സെലക്ഷനുകളോടെ 2024 ജൂൺ 27 മുതൽ 30 വരെ കോയമ്പത്തൂരിലെ കാരിയിൽ റേസിംഗ് സീസൺ ആരംഭിക്കും. 48 അമേച്വർ റൈഡർമാരും 50 പ്രോ റൈഡർമാരും ഈ ആവേശകരമായ ഇവൻ്റിൽ പങ്കെടുക്കും. പ്രോ, അമേച്വർ വിഭാഗങ്ങളെ രണ്ടിനെയും പ്രതിനിധീകരിക്കുന്ന വേഗതയേറിയ പന്ത്രണ്ട് റൈഡർമാർ അന്തിമ ഗ്രിഡിൽ ഇടം നേടും. 2024 ജൂണിൽ, ആരംഭിക്കുന്ന മൂന്ന്-മാസ റേസിംഗ് പ്രദർശനം, മൂന്ന് റൗണ്ടുകളും എട്ട് റേസുകളുമായി 2024 നവംബറിൽ അവസാനിക്കും: റൗണ്ട് 1 (സെപ്റ്റംബർ 9-11), റൗണ്ട് 2 (സെപ്റ്റംബർ 13-15), റൗണ്ട് 3 (നവംബർ 15-17) .

വരാനിരിക്കുന്ന സീസണിൽ, റോയൽ എൻഫീൽഡ് പ്രോ-ആം സീരീസ് ആശയം ഏറ്റെടുക്കുവാൻ ഒരുങ്ങുകയാണ്. ഒരേ ഗ്രിഡിൽ അമേച്വർ, പ്രൊഫഷണൽ റേസർമാരെ ഒരുമിച്ച് കൊണ്ടുവരുന്നതിനാൽ ഈ അതുല്യമായ ആശയം ആവേശകരമായ റേസിംഗ് അനുഭവം ഉറപ്പ് നൽകുന്നു. ഈ വർഷം, റോയൽ എൻഫീൽഡ് ഓരോ പ്രൊഫഷണലിനൊപ്പവും ഓരോ അമേച്വറിനെയും സംയോജിപ്പിച്ച് ഒരു 3-മത് അധിക ടീം ചാമ്പ്യൻഷിപ്പ് അവതരിപ്പിക്കും. അവരുടെ വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും പോഡിയങ്ങളും ആദരിക്കപ്പെടും, എന്നാൽ റേസർമാരുടെ കഴിവുകൾ വർധിപ്പിക്കുന്ന ടീം തന്ത്രത്തിൻ്റെ ഒരു പുതിയ ഘടകം അവതരിപ്പിക്കും.

ജെ.കെ ടയർ അവതരിപ്പിക്കുന്ന റോയൽ എൻഫീൽഡ് കോണ്ടിനെൻ്റൽ ജി.ടി കപ്പ് നാലാം സീസൺ ജെ.കെ നാഷണൽ റേസിംഗ് ചാമ്പ്യൻഷിപ്പ് 2024-ൻ്റെ ഭാഗമായി നടത്താൻ നിശ്ചയിച്ചിരിക്കുന്നു, കൂടാതെ ഫെഡറേഷൻ ഓഫ് മോട്ടോർസ്‌പോർട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ (FMSCI) സർട്ടിഫിക്കേഷനും ലഭിച്ചിട്ടുമുണ്ട്. 1, 2 റൗണ്ടുകൾ കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ് വേയിൽ നടക്കും, ഗ്രാൻഡ് സീസൺ ഫൈനൽ ശ്രദ്ധേയമായ ഒരു തുടക്കം രേഖപ്പെടുത്തിക്കൊണ്ട്, ഇന്ത്യയിലെ ഏറ്റവും വലിയ റേസ് കോഴ്‌സായ ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇൻ്റർനാഷണൽ സർക്യൂട്ടിൽ നടക്കും.

റോയൽ എൻഫീൽഡ് 120 വർഷത്തിലേറെയായി പരിശുദ്ധമായ മോട്ടോർസൈക്കിളിംഗ് സംസ്കാരത്തെ പിന്തുണയ്ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഈ സമ്പന്നമായ പൈതൃകത്തിൻ്റെയും റോയൽ എൻഫീൽഡിൻ്റെ ആവേശകരമായ മോട്ടോർസ്‌പോർട്‌സ് പ്രോഗ്രാമിൻ്റെയും ഭാഗമായി, തുടക്കക്കാർക്കും പരിചയസമ്പന്നരായ മത്സരാർത്ഥികൾക്കും ട്രാക്ക് റേസിംഗ് കൂടുതൽ പ്രാപ്യമാക്കുന്നതിനായാണ് റോയൽ എൻഫീൽഡ് കോണ്ടിനെൻ്റൽ ജി.ടി കപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ഫെഡറേഷൻ ഓഫ് മോട്ടോർസ്‌പോർട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ (FMSCI) സംരക്ഷണത്തിന് കീഴിലുള്ള ജെ.കെ ടയർ നാഷണൽ റേസിംഗ് ചാമ്പ്യൻഷിപ്പ് 2021-ൻ്റെ ഭാഗമായി 2021-ൽ ട്രാക്കിൽ ചക്രമുരുണ്ട മത്സരത്തിൽ, രാജ്യത്തുടനീളമുള്ള 1,000 റേസർമാർ കപ്പിൽ ഇടം നേടുന്നതിനായി മത്സരിച്ചിട്ടുണ്ട്. 
 

Related Topics

Share this story