Times Kerala

 എംജി മോട്ടോര്‍ ഇന്ത്യയുടെ വൈദ്യുത വാഹനമായ കോമറ്റിന് അത്യാധുനീക സാങ്കേതികവിദ്യാ പിന്‍ബലവുമായുള്ള സിയറ്റ് ടയര്

 
 എംജി മോട്ടോര്‍ ഇന്ത്യയുടെ വൈദ്യുത വാഹനമായ കോമറ്റിന് അത്യാധുനീക സാങ്കേതികവിദ്യാ പിന്‍ബലവുമായുള്ള സിയറ്റ് ടയര്
 

കൊച്ചി: എംജി മോട്ടോര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ വൈദ്യുത വാഹനമായ എംജി കോമറ്റിന് അത്യാധുനീക സാങ്കേതികവിദ്യാ പിന്‍ബലത്തോടെയുള്ള ടയറുകള്‍ നല്‍കാന്‍ സിയറ്റ് സഹകരിക്കും.  വൈദ്യുത വാഹനത്തിന്‍റെ കാര്യക്ഷമതയും സൗകര്യവും വര്‍ധിപ്പിക്കുന്ന രീതിയിലുള്ള ടയറുകളാവും ഈ സഹകരണത്തിന്‍റെ ഭാഗമായി സിയറ്റ് നല്‍കുക. 

 

ഇന്ത്യയിലെ വളര്‍ന്നു വരുന്ന വൈദ്യത വാഹനങ്ങള്‍ക്ക് ഉന്നത ഗുണമേന്മയുള്ള ടയറുകള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഈ സഹകരണത്തെക്കുറിച്ചു പ്രതികരിക്കവെ സിയറ്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അര്‍ണാബ് ബാനര്‍ജി പറഞ്ഞു.  സൗകര്യപ്രദവും സുരക്ഷിതവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഡ്രൈവിങ് അനുഭവങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ സിയറ്റ് ടയറുകളോടു കൂടിയുള്ള എംജി കോമറ്റിന്‍റെ അവതരണ സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വൈദ്യുത വാഹന മേഖലയില്‍ ഏറ്റവും മികച്ചവ ലഭ്യമാക്കാനുള്ള  ഇരുവരുടെയും പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ വെളിവാകുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ബിജു ബാലേന്ദ്രന്‍ പറഞ്ഞു.  ഈ സഹകരണം അതിരുകള്‍ ഭേദിച്ച്  ഇ-മൊബിലിറ്റിയുടെ ഭാവി പുനര്‍നിര്‍വചിക്കുന്നതിനും ഇന്ത്യയിലെ ഇവി വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നതിന്  വഴിയൊരുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വൈദ്യുത വാഹന ടയറുകളുടെ രംഗത്ത് നിരവധി പുതിയ നീക്കങ്ങളാണ് സിയറ്റ് അടുത്ത കാലത്ത് അവതരിപ്പിച്ചിട്ടുള്ളത്. വൈദ്യുത ബസുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും വേണ്ടിയുള്ള ടയറുകളും സിയറ്റ് പുറത്തിറക്കിയിട്ടുണ്ട്.

Related Topics

Share this story