Times Kerala

 മണ്‍സൂണ്‍ വിളവെടുപ്പിന് കേരളത്തില്‍ റൊട്ടവേറ്റര്‍ ശ്രേണിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

 
 മണ്‍സൂണ്‍ വിളവെടുപ്പിന് കേരളത്തില്‍ റൊട്ടവേറ്റര്‍ ശ്രേണിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
 

കൊച്ചി: മണ്‍സൂണ്‍ വിളവെടുപ്പ് (ഖാരിഫ്) സീസണിന്‍റെ ഭാഗമായി റൊട്ടവേറ്ററുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നേരിടാന്‍ തയാറെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ഫാം എക്യുപ്മെന്‍റ് സെക്ടര്‍. വരാനിരിക്കുന്ന ഖാരിഫ് സീസണില്‍ അരിയുടെയും ഗോതമ്പിന്‍റെയും ഉയര്‍ന്ന ഉല്‍പാദനം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കമ്പനി റൊട്ടവേറ്റര്‍ ശ്രേണിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ലൈറ്റ് സെഗ്മെന്‍റില്‍ മഹീന്ദ്രയുടെ റൊട്ടവേറ്ററിന്‍റെ വിജയകരമായ അവതരണത്തിന് ശേഷം കേരളത്തില്‍ ദ്രുതഗതിയിലുള്ള കാര്‍ഷിക യന്ത്രവല്‍ക്കരണം സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

 

മഹീന്ദ്രയുടെ ഇന്ത്യയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത റൊട്ടോവേറ്ററുകളുടെ സമഗ്രനിരയില്‍, ഹെവി മുതല്‍ ലൈറ്റ് വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വരെ ഉള്‍പ്പെടുന്നുണ്ട്. 15 മുതല്‍ 70 എച്ച്പി വരെയുള്ള ട്രാക്ടറുകളുമായി അനുരൂപമായതാണ് ഇതെല്ലാം. ഹെവി സെഗ്മെന്‍റില്‍ (മഹാവേറ്റര്‍ സീരീസ്, മഹാവേറ്റര്‍ എച്ച്ഡി (ഹെവി ഡ്യൂട്ടി) സീരീസ്, മീഡിയം സെഗ്മെന്‍റില്‍ (സൂപ്പര്‍വേറ്റര്‍ സീരീസ്), ലൈറ്റ് സെഗ്മെന്‍റില്‍ (ഗൈറോവേറ്റര്‍ സീരീസ്, പാഡിവേറ്റര്‍ സീരീസ്), ചെറുകിട ട്രാക്ടര്‍ ഉടമകള്‍ക്കും തോട്ടം കര്‍ഷകര്‍ക്കും വേണ്ടിയുള്ള മിനിവേറ്റര്‍ സീരീസ് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ശ്രേണി.

 

അനുയോജ്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും തടസമില്ലാത്ത മികച്ച പ്രകടനത്തിനുമായി വ്യത്യസ്ത പാട സാഹചര്യങ്ങളില്‍ പരീക്ഷിച്ച ശേഷമാണ്  മഹീന്ദ്ര റൊട്ടവേറ്ററുകള്‍ വിപണിയിലെത്തുന്നത്. തണ്ണീര്‍ത്തടങ്ങള്‍, വരണ്ട പ്രദേശങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍, ഫലോദ്യാനങ്ങള്‍ എന്നിവിടങ്ങളില്‍ മണ്ണ് കടയുന്നത് ഉറപ്പാക്കാന്‍ ഉയര്‍ന്ന ഈടുറപ്പുള്ള മഹീന്ദ്ര ബോറോബ്ലേഡുകള്‍ റൊട്ടോവേറ്ററുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് നടീലിനായി വിത്തുതട്ടുകള്‍ മികച്ച രീതിയില്‍ തയ്യാറാക്കുന്നതിനും ആരോഗ്യകരമായ സസ്യവളര്‍ച്ചക്കായി മെച്ചപ്പെട്ട കള, അവശിഷ്ട പരിപാലനം എന്നിവയ്ക്കും വഴിയൊരുക്കും. വേഗത്തിലുള്ള വഴി തിരിവും കൂടുതല്‍ ഇന്ധനക്ഷമതയും ഉറപ്പാക്കുന്നതിന് ഒന്നിലധികം ഗിയര്‍ കോമ്പിനേഷനുകള്‍ റൊട്ടോവേറ്ററുകളിലുണ്ട്. കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കുന്ന മികച്ച ഗുണനിലവാരമുള്ള പെയിന്‍റാണ് മറ്റൊരു സവിശേഷത.

 

മഹീന്ദ്രയുടെ റൊട്ടവേറ്ററുകള്‍ മഹീന്ദ്രയുടെ ട്രാക്ടര്‍ ഡീലര്‍ നെറ്റ്വര്‍ക്കിലൂടെയും കേരളത്തിലെ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടേഴ്സ് വഴിയും വാങ്ങാനാവും.  ഓരോ വേരിയന്‍റിനും അനുസൃതമായി 100% സൗകര്യപ്രദവും ആകര്‍ഷകവുമായ ലോണ്‍ സ്കീമുകളും മഹീന്ദ്ര ഫിനാന്‍സ് നല്‍കും. മറ്റു നിര്‍മാതാക്കള്‍ നല്‍കുന്ന 6 മാസത്തെ വാറന്‍റിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയുള്ള വ്യവസായത്തിലെ ഏറ്റവും മികച്ച വാറന്‍റിയാണ് മഹീന്ദ്രയുടെ റൊട്ടവേറ്ററുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Related Topics

Share this story