1000 ഇലക്ട്രിക് ത്രീ-വീലറുകള്‍ വിതരണം ചെയ്യാനായി ക്വിക്ക് ലീസ്

കൊച്ചി: മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ വാഹന ലീസിങ്, സബ്സ്ക്രിപ്ഷന്‍ ബിസിനസായ ക്വിക്ക് ലീസ് 1000 വൈദ്യുത ത്രിചക്ര വാഹനങ്ങള്‍ വിതരണം ചെയ്യാനായി അഞ്ചു പ്രമുഖ കമ്പനികളുമായി ധാരണാ പത്രം ഒപ്പു വെച്ചു. വൈദ്യുത വാഹന ലീസിങ് രംഗത്ത് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് രാജ്യത്തുടനീളം അടുത്ത ആറു മാസങ്ങളില്‍ ഇവ വിതരണം ചെയ്യുക. ചരക്കു നീക്കവും വിതരണവും ആയി ബന്ധപ്പെട്ടാവും വൈദ്യുത ത്രിചക്ര വാഹനങ്ങള്‍ പ്രധാനമായും ഉപയോഗിക്കുക.

വൈദ്യുത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഊര്‍ജ്ജിതമായിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മഹീന്ദ്ര ഫിനാന്‍സ് സിഒഒ റൗള്‍ റെബെല്ലോ പറഞ്ഞു. 2070 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം നേടാന്‍ സഹായിക്കുന്നതാണ് തങ്ങളുടെ ഈ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥായിയായ യാത്രാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇവിടെ പ്രകടമാകുന്നതെന്ന് സീനിയര്‍ വൈസ് പ്രസിഡന്‍റും ക്വിക്ക് ലീസ് മേധാവിയുമായ മുഹമ്മദ് ടൂറ പറഞ്ഞു.