കിയ സെല്‍റ്റോസ് അതിന്‍റെ സെഗ്‍മെന്‍റില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്ന ആദ്യത്തെ വാഹനം

കിയ സെല്‍റ്റോസ് അതിന്‍റെ സെഗ്‍മെന്‍റില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്ന ആദ്യത്തെ വാഹനം
 രാജ്യത്തെ അതിവേഗം വളരുന്ന കാർ നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, ഇന്ത്യൻ
വിപണിയിലെ ഏറ്റവും ജനപ്രിയമായ SUV യായ കിയ സെൽറ്റോസ്, എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ
സ്റ്റാൻഡേർഡായി ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കാറാണെന്ന് പ്രഖ്യാപിച്ചു, അതില്‍
സഞ്ചരിക്കുന്നവര്‍ക്ക് പരമാവധി സുരക്ഷയാണ് നല്‍കുക. കിയ സെൽറ്റോസിന് പുറമേ, കിയ കാരൻസിലും ആറ്
എയർബാഗുകള്‍ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി നല്‍കുന്നുണ്ട്, ഈ സുപ്രധാന സുരക്ഷാ ഫീച്ചര്‍
സ്റ്റാൻഡേർഡായി നല്‍കുന്ന ഏക മാസ്സ് സെഗ്‌മെന്‍റ് നിർമ്മാതാവായി കിയ ഇന്ത്യയെ മാറ്റുന്നു. സെൽറ്റോസിൽ
ആറ് സ്റ്റാൻഡേർഡ് എയർബാഗുകൾ നൽകാനുള്ള തീരുമാനം, ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ നൽകാനുള്ള
കിയയുടെ പ്രതിബദ്ധതയെ ദൃഢമാക്കുകയും, സുരക്ഷയിൽ കൂടുതൽ ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.
കിയ ഇന്ത്യയുടെ സെയില്‍സ് & മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റും മേധാവിയുമായ ഹര്‍ദീപ് സിംഗ് ബ്രാര്‍ പറഞ്ഞു,
“ഈ ഊർജ്ജസ്വലമായ രാജ്യത്ത് ഞങ്ങളുടെ പ്രയാണത്തിന് തുടക്കം കുറിച്ചതിനാൽ കിയ ഇന്ത്യയെ
സംബന്ധിച്ച് സെൽറ്റോസ് ഒരു സ്പെഷ്യല്‍ പ്രോഡക്ടാണ്. അതിനുശേഷം, സെൽറ്റോസ് അതിന്‍റെ
സെഗ്‌മെന്‍റിലും അതിനപ്പുറവും നിരവധി നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു; കൂടാതെ കിയയുടെ 'മേക്ക് ഇൻ
ഇന്ത്യ, ഫോർ ദ വേൾഡ്' പ്രൗഢിയുടെ പതാകാ വാഹകരാണെന്ന് തെളിയിച്ചു. രാജ്യത്തെ ഞങ്ങളുടെ
മൊത്തത്തിലുള്ള സെയില്‍സില്‍ ഏകദേശം 60% സെൽറ്റോസ് സംഭാവന ചെയ്തിട്ടുണ്ട്. സെൽറ്റോസ്
കൊണ്ട്, സെഗ്‌മെന്‍റിൽ കിയ പലതിലും പ്രഥമമായിരുന്നു, ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി
നൽകിക്കൊണ്ട്, ആ കുതിപ്പ് നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”
അദ്ദേഹം തുടര്‍ന്നു പറഞ്ഞു, “കിയയിൽ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ്
ചെയ്യാനുള്ള ഞങ്ങളുടെ നിരന്തര ശ്രമമാണ്, ഞങ്ങളുടെ മാര്‍ക്കറ്റ് റിസര്‍ച്ചിനും ഉപഭോക്താക്കളുടെ
എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യത്തിനും അടിസ്ഥാനം.
ആഗോളതലത്തിൽ കിയയ്ക്ക് ഇന്ത്യ ഒരു പ്രധാന വിപണിയാണ്, സെൽറ്റോസ് വളരെ പ്രധാനപ്പെട്ട
പ്രോഡക്ടും. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ പതിവായി മെച്ചപ്പെടുത്താനും ഇവിടെയുള്ള ഉപഭോക്താക്കളുടെ
നിറവേറ്റപ്പെടാത്ത, അറിയപ്പെടാത്ത ആവശ്യങ്ങൾ നിറവേറ്റാനും ഞങ്ങൾ എപ്പോഴും പരിശ്രമിക്കും.”
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കിയ ഉൽപ്പന്നമാണ് കിയ സെൽറ്റോസ്, കമ്പനിയുടെ രാജ്യത്തെ മൊത്തം
സെയില്‍സിന്‍റെ ഏകദേശം 60% വരും. മികച്ച ഡിസൈൻ, ക്ലാസ്-ലീഡിംഗ് കണക്റ്റിവിറ്റി സവിശേഷതകൾ,
അസാധാരണമായ ഉപഭോക്തൃ അനുഭവം എന്നിവ കൊണ്ട് മോഡൽ ഇറക്കിയ ഉടൻ തന്നെ ന്യൂ-ഏജ് ബയേഴ്സുമായി
കണക്ടഡ് ആയി.
സെൽറ്റോസിന്‍റെ പെട്രോൾ, ഡീസൽ വേരിയന്‍റുകളുടെ ആവശ്യം സന്തുലിതമാണ്, ഏകദേശം 46% ഉപഭോക്താക്കളും
സെൽറ്റോസിന്‍റെ ഡീസൽ വേരിയന്‍റുകളാണ് ഇഷ്ടപ്പെടുന്നത്. സെൽറ്റോസ് സെയില്‍സിന്‍റെ 58% അതിന്‍റെ ടോപ്പ്
വേരിയന്‍റുകളില്‍ നിന്നാണ് വരുന്നതെങ്കിൽ, വാഹനത്തിന്‍റെ ഓട്ടോമാറ്റിക് ഓപ്ഷനുകൾ ഏകദേശം 25% സംഭാവന
ചെയ്യുന്നു. വാങ്ങുന്നവർക്കിടയിൽ ആധുനികമായ iMT ടെക്നോളജി തൽക്ഷണം ഹിറ്റായി മാറി, 2022-ൽ സെൽറ്റോസ്
വാങ്ങിയ ഓരോ 10 പേരിലും ഒരാൾ ഇത് തിരഞ്ഞെടുത്തു. കൂടാതെ, ഡീസൽ വാഹനത്തിൽ iMT നൽകുന്ന ആദ്യത്തെ
നിർമ്മാതാവാണ് കിയ. ഉപഭോക്താക്കൾക്ക്, ഏറ്റവും ജനപ്രിയമായ വേരിയന്‍റ് HTX പെട്രോൾ ആണ്, സെൽറ്റോസ്
വീട്ടിലേക്ക് എത്തിക്കുമ്പോള്‍ ഏറ്റവും ജനപ്രിയ നിറം വെള്ളയാണ്.
3 വർഷത്തിനുള്ളിൽ രാജ്യത്തെ 5-ലക്ഷം സെയില്‍സ് നാഴികക്കല്ല് അടുത്തിടെ കിയ ഇന്ത്യ മറികടന്നു, അങ്ങനെ ഈ
നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ കാർ നിർമ്മാതാവായി ഇത് മാറി.

Share this story