ഒരേസമയം പത്ത് Q3 വാഹനങ്ങൾ കൈമാറി ഔഡി; കേരളത്തിലാദ്യം
Thu, 26 Jan 2023

കൊച്ചി: ആഡംബര ജർമൻ കാർ നിർമാതാക്കളായ ഔഡി അവരുടെ ഏറ്റവും പുതിയ മോഡലായ Q3 യുടെ വിപുലമായ ഡെലിവറി ചടങ്ങ് കൊച്ചിയിൽ നടന്നു.ഒറ്റ ദിവസത്തിൽ തന്നെ പത്തു വാഹനങ്ങൾ ഉപഭോക്താകൾക്ക് നൽകി കൊണ്ടാണ് Q3 യുടെ ഔദ്യോഗിക വിതരണോദ്ഘാടനം ഔഡി നടത്തിയത്. കേരളത്തിൽ ആദ്യമായാണ് പ്രീമിയം സെഗ്മെന്റിൽ ഒരേ സമയം പത്തു വാഹനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്. ചടങ്ങിൽ കേരളമൊട്ടാകെയുള്ള ഔഡി ഉപഭോക്താക്കൾ കുടുംബസമേതം പങ്കെടുക്കുകയും ചെയ്തു. അടുത്തകാലത്ത് ഔഡിയുടെ ഏറ്റവും മികച്ച ബുക്കിങ് നേടിയ മോഡൽ കൂടിയാണ് Q3.ഔഡിയുടെ എസ്.യു.വി. നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് Q3. 32.20 ലക്ഷം രൂപ മുതല്‍ 43.61 ലക്ഷം രൂപ വരെയാണ് ഈ എസ്.യു.വിയുടെ എക്‌സ്‌ഷോറും വില.190 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 പെട്രോള്‍ എന്‍ജിനാണ് Q3 ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്.