Times Kerala

സ്തനവലിപ്പം കൂടിയ സ്ത്രീകളില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍

 
സ്തനവലിപ്പം കൂടിയ സ്ത്രീകളില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍

സതനവലിപ്പം കൂടി സ്ത്രീകളില്‍ ബ്രസ്റ്റ് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിച്ചതായി പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കിയുള്ള ഗവേഷകരുടെ ഒരു സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 16,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിനു ശേഷമാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പഠന വിധേയരായ സ്ത്രീകളില്‍ ചിലര്‍ക്ക് ജനിതക ഘടനയില്‍ മാറ്റം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റങ്ങളാണ് ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിന് കാരണമായി തീര്‍ന്നിരിക്കുന്നതെന്നുമാണ് അവര്‍ കണ്ടെത്തിയത്.

സ്തന വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ സത്രീകളെ വിവിധ ഗ്രൂപ്പുകളാക്കിയാണ് പഠനം നടത്തിയത്. ഇവരില്‍ ജനിതക ഘടനയില്‍ സിംഗിള്‍ നുക്ലിയോറ്റൈഡ് പോളിമോര്‍ഫിസം എന്ന മാറ്റം കണ്ടെത്തിയ സ്ത്രീകളിലാണ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍. ഈ സ്ത്രീകളില്‍ സ്തനവലുപ്പം കൂടുതലാണ് എന്നാല്‍ സ്തനവലുപ്പം കുറഞ്ഞവരില്‍ ഈ രോഗം വരില്ലെന്ന് പറായന്‍ സാധ്യമല്ല.

Related Topics

Share this story