Times Kerala

മുഹമ്മദ് മുർസിയുടെ ജീവപര്യന്തം കോടതി ശരിവച്ചു

 

കയ്റോ: ഈജിപ്ത് മുൻ പ്രസിഡന്‍റ് മുഹമ്മദ് മുർസിയുടെ 25 വർഷം ജീവപര്യന്തം തടവ് ശിക്ഷ ഈജിപ്ത് ഉന്നത കോടതി ശരിവച്ചു. ഖത്തറിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ് വിധി. മുർസിയുടെ അനുയായികളായ മുസ്ലിം ബ്രദർഹുഡിലെ മൂന്നു നേതാക്കളുടെ വധശിക്ഷയും കോടതി ശരിവച്ചു.2012ൽ പ്രതിപക്ഷ പ്രതിഷേധക്കാരേയും മാധ്യമപ്രവർത്തകരേയും കൊല്ലാൻ നേതൃത്വം നൽകിയെന്ന കുറ്റത്തിന് മുർസിയുടെ 20 വർഷം തടവുശിക്ഷ കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതി ശരിവച്ചിരുന്നു.

Related Topics

Share this story