Times Kerala

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിത ടി20 മൂന്നാം മത്സരവും മഴ മൂലം ഉപേക്ഷിച്ചു

 
ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിത ടി20 മൂന്നാം മത്സരവും മഴ മൂലം ഉപേക്ഷിച്ചു

സൂററ്റ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിത ടി20 പരമ്ബരയിലെ മൂന്നാം മത്സരവും മഴ കാരണം ഉപേക്ഷിച്ചു. രാത്രി ഏഴിന് നടക്കേണ്ടിയിരുന്ന മത്സരമാണ് മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത്. മത്സരത്തിന് ടോസിടാന്‍ പോലും കഴിഞ്ഞില്ല. രണ്ടാം മത്സരത്തിലും ടോസിട്ടിരുന്നില്ല. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ഇതുവരെ ഒരു ടി20യാണ് നടന്നത്. അതില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു.

Related Topics

Share this story