Times Kerala

അറസ്റ്റിന് സാധ്യത;കാവ്യ മുന്‍‌കൂര്‍ ജാമ്യം തേടുന്നു

 

കൊച്ചി: പ്രമുഖ നടിയെ കാറില്‍ കടത്തിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു.ഇതേതുടര്‍ന്ന് കാവ്യ മുന്‍‌കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കനോരുങ്ങുന്നു.

അഡ്വ. രാമന്‍പിള്ള വഴിയാണ് കാവ്യ മാധവന്‍ ജാമ്യാപേക്ഷ നല്‍കുന്നത്.കേസിലെ മാഡം കാവ്യയാണെന്നും എന്നാല്‍ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കില്ലെന്നും പള്‍സര്‍ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഈ വെളിപ്പെടുത്തലോടെയാണ് കാവ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതില്‍ പൊലീസിന് സംശയം ഉണ്ട്. നടി ആക്രമിക്കപ്പെട്ടതിനും മുമ്പും അതിനുശേഷമുള്ള സന്ദര്‍ശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്.

രജിസ്റ്റര്‍ മനപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു പള്‍സറിന്റെ മൊഴി. കാവ്യയുമായുള്ള പള്‍സറിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം.

Related Topics

Share this story