Times Kerala

ബെനലി ലിയോണ്‍സിനോ 250 ഒക്ടോബര്‍ 21-ന് ഇന്ത്യയില്‍ അവതരിപ്പിക്കും

 
ബെനലി ലിയോണ്‍സിനോ 250 ഒക്ടോബര്‍ 21-ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലി ലിയോണ്‍സിനോ 250 ഒക്ടോബര്‍ 21-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റെട്രോ-സ്റ്റൈല്‍ റൗണ്ട്‌ ഹെഡ്‌ലാമ്ബ് ക്ലസ്റ്ററിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്ബ് ഇതിന് ലഭിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 17 ലിറ്റര്‍ ശേഷിയുള്ള മസ്ക്കുലര്‍ ലുക്കുള്ള ഇന്ധന ടാങ്ക്, സിംഗിള്‍ പീസ് സീറ്റ് എന്നിവയും മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുന്നു.

ലിയോണ്‍സിനോ 500 ന്റെ ചെറിയ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 249 സിസി 4-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്ഷന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയര്‍‌ബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 9,250 rpm-ല്‍ 25.5 ബിഎച്ച്‌പി കരുത്തും 8,000 rpm-ല്‍ 21.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 153 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം.

Related Topics

Share this story