Times Kerala

പാകിസ്ഥാന്‍ ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന് ; മത്സരം കനത്ത സുരക്ഷയിൽ

 
പാകിസ്ഥാന്‍ ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന് ; മത്സരം കനത്ത സുരക്ഷയിൽ

ശ്രീലങ്കയുടെ പാക്കിസ്ഥാൻ  പര്യടനത്തിലെ ആദ്യ മല്‍സരം ഇന്ന് നടക്കും. മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ആണ് പര്യടനത്തിലുള്ളത്. പുതിയ പരിശീലകന്‍റെ കീഴില്‍ പാക്കിസ്ഥാന്‍റെ ആദ്യ മല്‍സരമാകും ഇത്. മിസ്ബ ഉള്‍ഹഖ് ആണ് ഇപ്പോള്‍ പാകിസ്ഥാന്റെ മുഖ്യ പരിശീലകന്‍. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യന്‍ സമരം 3:30ന് മല്‍സരം ആരംഭിക്കും. കനത്ത സുരക്ഷയില്‍ ആണ് മല്‍സരം നടക്കുക.

2009 ജനുവരിയ്ക്ക് ശേഷം ആദ്യമായി പാക്കിസ്ഥാനില്‍ ഒരു ബൈലാറ്ററല്‍ സീരീസ് അരങ്ങേറുന്നത്. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സര്‍ഫ്രാസ് ആണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍.

Related Topics

Share this story