Times Kerala

നാദിർഷ അവശനിലയില്‍ ആശുപത്രിയില്‍;ചോദ്യം ചെയ്യല്‍ മാറ്റിവച്ചു

 

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ ചോദ്യം ചെയ്യുന്നത് നിര്‍ത്തിവച്ചു . നാദിർഷയ്ക്ക് രക്തസമ്മർദം വർധിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ വൈകുന്നത്. നാദിർഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ഡോക്ടർമാർ ആലുവ പോലീസ് ക്ലബിലെത്തി പരിശോധനകൾ നടത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചു.

അന്വേഷണ സംഘം രണ്ടാമതും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ നാദിർഷ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷയുമായി ഹൈക്കോടതിയെയും നാദിർഷ സമീപിച്ചിരുന്നു. തുടർന്നു ഇന്ന് ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​കാൻ ഹൈക്കോതി ഉത്തരവിടുകയായിരുന്നു.

Related Topics

Share this story