സ്വർണ വില കുറഞ്ഞു
Sep 14, 2017, 14:00 IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് കുറവുണ്ടായി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച 80 രൂപ പവന് വർധിച്ച ശേഷമാണ് ഇന്ന് വില താഴേയ്ക്ക് പോയത്. 22,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.